Naslen: സൂര്യയെ ആദ്യമായി കാണുന്നത് അപ്പോൾ, ‘സീൻ’ഷൂട്ടിംഗ് ഇങ്ങനെയായിരുന്നു; അനുഭവം പറഞ്ഞ് നസ്ലെൻ
Naslen Opens Up About Working With Suriya: മലയാളി താരം നസ്ലൻ വില്ലൻ വേഷത്തിലെത്തിയ തമിഴ് സിനിമ സീൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളിയായ സംവിധായകൻ ജിത്തു മാധവൻ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജിത്തുവിന്റെ ആദ്യത്തെ തമിഴ് സിനിമയാണ് സീൻ.

നസ്ലനെ സംബന്ധിച്ചിടത്തോളവും താരത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഇത്. നായക പരിവേഷത്തിൽ നിൽക്കുമ്പോൾ വില്ലൻ വേഷത്തിൽ മറ്റൊരു ഇൻഡസ്ട്രിയയിലേക്ക് എൻട്രി നടത്തുക എന്ന് പറഞ്ഞാൽ അത്യാവശ്യം റിസ്കുള്ള കാര്യമാണ്. ( Image Credit Source Social Media)

എന്തായാലും നസ്ലൻ എടുത്ത റിസ്ക് വിജയം കാണുകയാണ് എന്ന് വേണം മനസ്സിലാക്കാൻ. സീൻ സിനിമ കണ്ടിറങ്ങിയവർ നസ്ലന്റെ പ്രകടനത്തെ നന്നായി പുകഴ്ത്തുന്നുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ തന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവങ്ങൾ തന്ന സിനിമയാണ് സീൻ എന്ന് നസ്ലൻ പറഞ്ഞിരുന്നു.

താൻ ഏറ്റവും എൻജോയ് ചെയ്തു അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് സീൻ. ആദ്യമായി സൂര്യയെ കാണുന്നത് സീനിന്റെ പൂജാ ചടങ്ങിൽ വച്ചാണ്. പിന്നീട് അടുത്ത് ഇടപെടാൻ പറ്റിയത് ഷൂട്ടിംഗ് സമയത്താണ്. വളരെ മികച്ച അനുഭവമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത് - നസ്ലൻ പറഞ്ഞു.

ഇതിനുമുമ്പ് ലോക കണ്ടതിനുശേഷം അദ്ദേഹം തന്നെ വീഡിയോ കോൾ വിളിക്കുകയുണ്ടായി. അത് മാത്രമാണ് ഇതിനുമുമ്പ് അദ്ദേഹവുമായി ഉള്ള പരിചയം. സൂര്യ സാറിന്റെ എനർജിയും ഡെഡിക്കേഷനും എടുത്തുപറയേണ്ടതാണ് എന്നും നസ്ലിൻ വ്യക്തമാക്കി.

തങ്ങളുടെ മിക്കവാറും ദിവസത്തെ ഷൂട്ടിംഗ് രാത്രിയിലായിരുന്നു ഉണ്ടായിരുന്നത്. രാത്രി വൈകി ഷൂട്ടിംഗ് അവസാനിക്കുമ്പോഴും പിറ്റേദിവസം രാവിലെ സൂര്യ സാർ വളരെ എനർജിയോടെ തന്നെ ഡബ്ബ് ചെയ്യാൻ റെഡിയായി എത്തും. അത്രയും അർപ്പണ മനോഭാവമാണ് സൂര്യയ്ക്ക് സിനിമയോടുള്ളത് എന്നും നസ്ലൻ പറഞ്ഞു.