AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Natural Room Freshener: കെമിക്കലുകൾ വേണ്ട; വീടിനുള്ളിൽ സുഗന്ധം പരത്താൻ അടുക്കളയിലെ ഈ കൂട്ടുകൾ മതി

ഈ സാഹചര്യത്തിൽ നമ്മൾ എപ്പോഴും ആശ്രയിക്കുന്നത് വിപണിയിൽ നിന്ന് വാങ്ങുന്ന റൂം ഫ്രഷ്‌നറുകളെയാണ്. ഇവ വീടിനുള്ളിൽ നല്ല ​ഗന്ധം പരത്തുമെങ്കിലും ഇതിലെ കെമിക്കലുകൾ ശ്വസിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. കൃത്രിമ രാസവസ്തുക്കൾ പലരിലും അലർജി, കണ്ണ് പുകച്ചിൽ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

Neethu Vijayan
Neethu Vijayan | Published: 28 Jun 2026 | 04:16 PM
മഴക്കാലമായാൽ വീടിനുള്ളിൽ എപ്പോഴും ഒരു ദുർ​ഗന്ധമായിരിക്കും. ഈർപ്പത്തിൻ്റെ നനവിൻ്റെയും വല്ലാത്തൊരും മണം, അത് പല വീടുകളിലും മോശം ദുർ​ഗന്ധത്തിന് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ നമ്മൾ എപ്പോഴും ആശ്രയിക്കുന്നത് വിപണിയിൽ നിന്ന് വാങ്ങുന്ന റൂം ഫ്രഷ്‌നറുകളെയാണ്. ഇവ വീടിനുള്ളിൽ നല്ല ​ഗന്ധം പരത്തുമെങ്കിലും ഇതിലെ കെമിക്കലുകൾ ശ്വസിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. കൃത്രിമ രാസവസ്തുക്കൾ പലരിലും അലർജി, കണ്ണ് പുകച്ചിൽ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. (Image Credits: Getty Images)

1 / 5
എന്നാൽ നമ്മുടെ അടുക്കളയിൽ ദിവസവും കാണുന്ന ചില ചേരുവകൾ ഉപയോഗിച്ച് വീടിനകം എപ്പോഴും സുഗന്ധപൂരിതമാക്കാൻ സാധിക്കും. പണവും ലാഭിക്കാം, ആരോഗ്യവും സംരക്ഷിക്കാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വീടിനുള്ളിലെ ദുർഗന്ധം അകറ്റി പ്രകൃതിദത്തമായ രീതിയിൽ സുഗന്ധം പരത്താൻ സഹായിക്കുന്ന ചില കൂട്ടുകളും വഴികളും നമ്മുക്ക് നോക്കിയാലോ. ഇങ്ങനെ ചെയ്താൽ ഉറപ്പായും യാതൊരു ആരോ​ഗ്യ പ്രശ്നങ്ങളും ഇല്ലാതെ വീടിനുള്ളിൽ നറുമണം പരത്താം.

2 / 5
നാരങ്ങ-ഗ്രാമ്പൂ മാജിക്: അടുക്കളയിലെയും ലിവിംഗ് റൂമിലെയും ഈർപ്പം മൂലമുണ്ടാകുന്ന മണം മാറ്റാൻ ഏറ്റവും മികച്ച വഴിയാണിത്. ഒരു ചെറുനാരങ്ങ രണ്ടായി മുറിക്കുക. ഇതിന്റെ ഉൾഭാഗത്തേക്ക് കുറച്ച് ഗ്രാമ്പൂ കുത്തിവെക്കുക. ഇത് വീടിൻ്റെ കോണുകളിലോ കിച്ചൻ കൗണ്ടറിലോ വെക്കുക. നാരങ്ങയുടെ സിട്രസ് മണവും ഗ്രാമ്പൂവിൻ്റെ സുഗന്ധവും കലർന്ന് മുറിയിലാകെ നല്ലൊരു ഫ്രഷ് ഫീൽ നിലനിൽക്കും. ഈച്ച, കൊതുക് എന്നിവയെ ഓടിക്കാനും ഇത് ധാരാളമാണ്.

3 / 5
കാപ്പിപ്പൊടിയുടെ ട്രിക്ക്: കാപ്പിയുടെ സുഗന്ധം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അന്തരീക്ഷത്തിലെ ദുർ​ഗന്ധത്തെ വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് പ്രത്യേക കഴിവുണ്ട്. ഉപയോഗിച്ച ശേഷമുള്ള കാപ്പിപ്പൊടിയോ അല്ലെങ്കിൽ സാധാരണ കാപ്പിപ്പൊടിയോ ഒരു ചെറിയ ബൗളിലാക്കി മുറിക്കുള്ളിൽ എവിടെയാണോ ദുർ​ഗന്ധം വമിക്കുന്നത് അവിടെ വെക്കുക. സിഗരറ്റ് വലി, ഈർപ്പം എന്നിവ മൂലമുണ്ടാകുന്ന കടുത്ത ദുർഗന്ധങ്ങളെപ്പോലും ഇത് ഇല്ലാതാക്കും.

4 / 5
കറുവപ്പട്ടയും ഏലയ്ക്കയും: വീട്ടിൽ പെട്ടെന്ന് അതിഥികൾ വരുമ്പോൾ വീടിനകം പെട്ടെന്ന് സുഗന്ധമുള്ളതാക്കാൻ കറുവപ്പട്ടയും ഏലയ്ക്കയും വളരെ നല്ലതാണ്. ഒരു ചെറിയ പാത്രത്തിൽ രണ്ട് കപ്പ് വെള്ളം അടുപ്പത്തുവെച്ച് നന്നായി തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് രണ്ട് കഷ്ണം കറുവപ്പട്ട‌, മൂന്നോ നാലോ ഏലയ്ക്ക ചതച്ചത്, ഒരു നാരങ്ങയുടെ തൊലി എന്നിവ ചേർക്കുക. തീ കുറച്ചുവെച്ച് ഈ വെള്ളം തിളപ്പിക്കുക. ഇതിൽ നിന്ന് വരുന്ന ആവി വീടിനുള്ളിലാകെ പടരുകയും വീടിനകം സുഗന്ധമുള്ളതായി മാറുകയും ചെയ്യും.

5 / 5
Follow Us