അതി സുന്ദരിയായി നയന്‍താര; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
താരറാണി നയന്‍താരയുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും നല്ല ആകാംക്ഷയാണ്. താരത്തിന്റെ ജീവിതത്തോടൊപ്പം ചര്‍ച്ച ചെയ്യപ്പെടാറുള്ള ഒന്നാണ് സൗന്ദര്യം. പൊതുവേദികളിലെല്ലാം നയന്‍താര എത്താറുള്ളതും ആരെയും മോഹിപ്പിക്കുന്ന തരത്തില്‍ തന്നെയാണ്. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നയന്‍താരയുടെ ഫാഷന്‍ സെന്‍സിന് പ്രത്യേക ഫാന്‍ബേസുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്- Photo Credits: Instagram

സ്ട്രിപ്പ്ഡ് സാരി ധരിച്ചുകൊണ്ടുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിസുന്ദരിയായെത്തിയ നയന്‍സിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നുകഴിഞ്ഞു- Photo Credits: Instagram

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയില്‍ അതിമനോഹരമായ ആഭരണങ്ങളാണ് നയന്‍താര ധരിച്ചിരിക്കുന്നത്- Photo Credits: Instagram

മിനിമലിസ്റ്റിക് മേക്കപ്പും കാജലുമാണ് നയന്‍താര തെരഞ്ഞെടുത്തത്. ഒരു ബണ്ണും പേള്‍ സ്റ്റഡ് കമ്മലും പേള്‍ ചോക്കറുമാണ് ധരിച്ചിട്ടുള്ളത്- Photo Credits: Instagram

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാനാണ് താരത്തിന്റെ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം. കളക്ഷന്റെ കാര്യത്തിലും 1000 കോടി ക്ലബ്ബിലെത്തിയിരുന്നു ജവാന്‍- Photo Credits: Instagram

തമിഴില്‍ കഴിഞ്ഞ വര്‍ഷം നയന്‍താരയുടെ കര്‍ത്താവ്, അന്നപൂര്‍ണി എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. നയന്‍താര തന്റെ ലവ് ആക്ഷന്‍ ഡ്രാമയുടെ സഹനടനായ നിവിന്‍ പോളിയ്ക്കൊപ്പം മലയാളത്തില്‍ ഡിയര്‍ സ്റ്റുഡന്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് നയന്‍സ്. ഒരു മോഷന്‍ പോസ്റ്ററിലൂടെ ഈ പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു- Photo Credits: Instagram