Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Netflix TV App: ലൈബ്രറിയിലെ എല്ലാ ഉള്ളടക്കങ്ങൾക്കും ടിവി ആപ്പൊൽ മൾട്ടി ലാംഗ്വേജ് സൗകര്യമൊരുക്കി നെറ്റ്ഫ്ലിക്സ്. 30 ലധികം ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സിലുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.

നെറ്റ്ഫ്ലിക്സിൻ്റെ ടിവി ആപ്പിൽ പുതിയ അപ്ഡേറ്റ്. ലൈബ്രറിയിലെ എല്ലാ സിനിമകൾക്കും സീരീസുകൾക്കും ടിവി ആപ്പിൽ ഇനി മുതൽ പല ഭാഷകളിലുള്ള ഓഡിയോ തിരഞ്ഞെടുക്കാനാവും. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെ അറിയിച്ചു. 30ലധികം ഭാഷകളിലുള്ള ഉള്ളടക്കങ്ങളാണ് നിലവിൽ നെറ്റ്ഫ്ലിക്സിലുള്ളത്. (Image Courtesy - Unsplash)

നിലവിൽ മൊബൈൽ ആപ്പിലും പിസിയിലും മറ്റും ഈ സൗകര്യമുണ്ട്. ടിവി ആപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തിയെന്ന് തങ്ങളുടെ വെബ്സൈറ്റിലൂടെ നെറ്റ്ഫ്ലിക്സ് അറിയിച്ചു. എല്ലാ മാസവും ആയിരത്തിലധികം ഭാഷകളുടെ അഭ്യർത്ഥനയാണ് വരുന്നതെന്ന് നെറ്റ്ഫ്ലിക്സ് വെബ്സൈറ്റിൽ കുറിച്ചു.

നേരത്തെ മൊബൈൽ ആപ്പിലും വെബ് ബ്രൗസറിലും മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. എല്ലാ ഉള്ളടക്കങ്ങളിലും ലഭ്യമായ എല്ലാ ഭാഷകളും തിരഞ്ഞെടുക്കാൻ കാഴ്ചക്കാർക്ക് സാധിച്ചിരുന്നു. ടെലിവിഷൻ ആപ്പിലേക്ക് കൂടി ഈ സൗകര്യം കൊണ്ടുവരുന്നത് കാഴ്ചക്കാരെ ഏറെ സഹായിക്കുമെന്നും കമ്പനി പറഞ്ഞു.

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെടുന്ന ആകെ ഉള്ളടക്കങ്ങളിൽ മൂന്നിലൊന്നും ഇംഗ്ലീഷ് ഭാഷയിലല്ലാത്തതാണെന്ന് കമ്പനി പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ഫീച്ചർ ഈ ഉള്ളടക്കങ്ങൾ കാണുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാണ്. മുപ്പതിലധികം ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഇപ്പ്പോൾ നെറ്റ്ഫ്ലിക്സിലുണ്ട്.

പുതിയ ഫീച്ചറിലൂടെ ബെർലിൻ, സ്ക്വിഡ് ഗെയിം, വെസ്റ്റേൺ ഫ്രണ്ട് തുടങ്ങി വിവിധ ഭാഷകളിലുള്ള വെബ് സീരീസുകളൊക്കെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ കേൾക്കാനാവും. ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും ചില പ്രാദേശിക ഭാഷകളുമാണ് ഉള്ളടക്കങ്ങളിൽ ലഭിക്കുക.