EPFO: ട്രാൻസ്ഫർ സമയത്ത് ഇനി പലിശ നഷ്ടമാകില്ല; ഇപിഎഫ്ഒ നിയമത്തിലെ പുത്തൻ മാറ്റങ്ങൾ അറിഞ്ഞോ? | New EPFO rules 2025, Interest will not stop during transfer, Everything you need to know Malayalam news - Malayalam Tv9

EPFO: ട്രാൻസ്ഫർ സമയത്ത് ഇനി പലിശ നഷ്ടമാകില്ല; ഇപിഎഫ്ഒ നിയമത്തിലെ പുത്തൻ മാറ്റങ്ങൾ അറിഞ്ഞോ?

Updated On: 

10 Nov 2025 15:05 PM

New EPFO rules 2025: ഇന്ത്യയിൽ പുതുതായി നടപ്പിലാക്കിയ ഇപിഎഫ് ട്രാൻസ്ഫർ നടപടികളിലെ മാറ്റങ്ങൾ അറിയാമോ? പുതിയ നിയമങ്ങൾ ഓരോ ജീവനക്കാരനെയും സഹായിക്കുന്നത് ഏപ്രകാരമെന്ന് നോക്കാം...

1 / 5ജീവനക്കാർ ജോലി മാറുമ്പോൾ ഫോം 13 ഉപയോഗിച്ച് മാനുവലായി ട്രാൻസ്ഫറിന് അപേക്ഷിക്കുകയും മുൻ തൊഴിലുടമയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇനിമുതൽ ജീവനക്കാരൻ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ, പുതിയ തൊഴിലുടമ ചേർന്ന തീയതി അപ്ഡേറ്റ് ചെയ്യുന്നതോടെ, ഇപിഎഫ് ട്രാൻസ്ഫർ ഓട്ടോമാറ്റിക്കായി ആരംഭിക്കും. (Image Credit: Social Media)

ജീവനക്കാർ ജോലി മാറുമ്പോൾ ഫോം 13 ഉപയോഗിച്ച് മാനുവലായി ട്രാൻസ്ഫറിന് അപേക്ഷിക്കുകയും മുൻ തൊഴിലുടമയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇനിമുതൽ ജീവനക്കാരൻ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ, പുതിയ തൊഴിലുടമ ചേർന്ന തീയതി അപ്ഡേറ്റ് ചെയ്യുന്നതോടെ, ഇപിഎഫ് ട്രാൻസ്ഫർ ഓട്ടോമാറ്റിക്കായി ആരംഭിക്കും. (Image Credit: Social Media)

2 / 5

ഒരു ജീവനക്കാരന് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) എന്ന നിയമം നേരത്തേ ഉണ്ടെങ്കിലും, ചില പിഴവുകൾ കാരണം പലർക്കും ഒന്നിലധികം നമ്പറുകൾ ലഭിച്ചിരുന്നു. ഇനിമുതൽ ഒരാൾക്ക് നിലവിൽ UAN ഉണ്ടെങ്കിൽ, പുതിയൊരെണ്ണം സൃഷ്ടിക്കാൻ സാധിക്കില്ല. (Image Credit: Getty Images)

3 / 5

ജീവനക്കാരൻ സ്ഥാപനം വിട്ടതിന് ശേഷം മുൻ തൊഴിലുടമ 'എക്സിറ്റ് തീയതി' അപ്ഡേറ്റ് ചെയ്യാത്തതാണ് ട്രാൻസ്ഫർ വൈകുന്നതിനുള്ള ഒരു പ്രധാന കാരണം. പുതിയ നിയമപ്രകാരം എക്സിറ്റ് തീയതി രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. (Image Credit: Social Media)

4 / 5

പലപ്പോഴും ട്രാൻസ്ഫർ പ്രക്രിയ മാസങ്ങളോളം നീണ്ടുപോകുമ്പോൾ, പഴയ പിഎഫ് അക്കൗണ്ടിന് പലിശ ലഭിക്കുന്നത് നിലച്ചിരുന്നു. എന്നാലിനി ട്രാൻസ്ഫർ തുക യഥാർത്ഥത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതുവരെ പലിശ ലഭിക്കുന്നത് തുടരും. (Image Credit: Getty Images)

5 / 5

ഇനിമുതൽ ട്രാൻസ്ഫർ പൂർത്തിയാകുമ്പോൾ, പഴയ അക്കൗണ്ടിൽ 'സീറോ ബാലൻസ്' കാണിക്കുകയും പുതിയ പാസ്ബുക്കിൽ പൂർണ്ണമായ തുക രേഖപ്പെടുത്തുകയും ചെയ്യും (Image Credit: Getty Images)

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ