Renault Duster Hybrid: Renault Duster Hybrid: അമ്പോ… 29 കിലോ മീറ്റർ മൈലേജ്! ശരിക്കും ഞെട്ടിച്ച് ഹൈബ്രിഡ് ഡസ്റ്റർ
New Renault Duster Hybrid Launch: വാഹന ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 (Duster Strong Hybrid E-Tech 16). ഈ വഹനതതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ. വാഹനത്തിന്റെ മൈലേജും മറ്റ് ഫീച്ചേഴ്സുമെല്ലാം വിശദമായി നോക്കാം.

വിപണിയിലെത്താൻ പോകുന്ന ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡിന് 29 കിലോ മീറ്റർ മൈലേജ് ലഭിക്കുമെന്ന ഞെട്ടിക്കുന്ന പ്രഖാപനമാണ് കമ്പനി നടത്തിയിരിക്കുന്ന്. എന്നുവച്ചാൽ സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന വാഹനമായി ഡസ്റ്റർ മാറുകയാണ്. ( Image Credit Source Renault Website)

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ്, മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എന്നിവയുടെ 27.97 kmpl എന്ന മൈലേജിനെയാണ് റെനോ കടത്തിവെട്ടിയിരിക്കുന്നത്. ഇതോടെ സെഗ്മെന്റിൽ പുതിയ മത്സരത്തിനാണ് കമ്പനി വഴി തുറക്കുന്നത്.

ഒക്ടോബർ 17-ന് വിപണിയിലെത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ പ്രീ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. റെനോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ 21,000 രൂപ നൽകി ഉപഭോക്താക്കൾക്ക് പുതിയ ഹൈബ്രിഡ് മോഡൽ ബുക്ക് ചെയ്യാം.

നിലവിലുള്ള ഡസ്റ്റർ 1.0 ലിറ്റർ പെട്രോൾ എൻജിൻ 19.4 kmpl മൈലേജ് നൽകുമ്പോൾ, 1.3 ലിറ്റർ പെട്രോൾ എൻജിൻ 17.7 kmpl മൈലേജാണ് നൽകുന്നത്.ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് E-Tech 160-ൽ 1.8 ലിറ്റർ പെട്രോൾ എൻജിനോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടറുകളും 1.4 kWh ബാറ്ററിയും ആണ് നൽകിയിരിക്കുന്നത്.

ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുകളും തമ്മിലുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത് ഇന്റലിജന്റ് മൾട്ടി-മോഡ് ട്രാൻസ്മിഷൻ സംവിധാനമാണ്.റെനോ ഇതുവരെ ഹൈബ്രിഡ് വില പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഡസ്റ്റർ പെട്രോൾ മോഡലുകളുടെ വില 10.49 ലക്ഷം മുതൽ 18.69 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വരുന്നത്. എന്തായാലും ഇതിനേക്കാൾ ഉയർന്ന വിലയാകും ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഉണ്ടാവുക എന്ന് ഏകദേശം ഉറപ്പാണ്.