സൂര്യവംശി ന്യൂസിലന്‍ഡില്‍ എങ്ങനെ കളിക്കും? 15-കാരനെ കാത്ത് കീവീസ് കോച്ച്‌ | New Zealand Coach eager to test Vaibhav Sooryavanshi in bouncy conditions ahead of T20I series Malayalam news - Malayalam Tv9

സൂര്യവംശി ന്യൂസിലന്‍ഡില്‍ എങ്ങനെ കളിക്കും? 15-കാരനെ കാത്ത് കീവീസ് കോച്ച്‌

Published: 

25 Sep 2026 | 12:58 PM

India vs New Zealand : വൈഭവ് സൂര്യവംശി ന്യൂസിലന്‍ഡിലെ വേഗതയേറിയ പിച്ചുകളില്‍ എങ്ങനെ കളിക്കുമെന്ന് കാണാന്‍ കാത്തിരിക്കുവാണെന്ന് കീവീസ് മുഖ്യപരിശീലകന്‍ റോബ് വാള്‍ട്ടര്‍. സമ്മർദ്ദ ഘട്ടങ്ങളിൽ വൈഭവ് സൂര്യവംശി എങ്ങനെ ബാറ്റ് ചെയ്യുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് റോബ് വാള്‍ട്ടര്‍ പറഞ്ഞു.

1 / 5
15-കാരന്‍ വൈഭവ് സൂര്യവംശി ന്യൂസിലന്‍ഡിലെ വേഗതയേറിയ പിച്ചുകളില്‍ എങ്ങനെ കളിക്കുമെന്ന് കാണാന്‍ കാത്തിരിക്കുവാണെന്ന് കീവീസ് മുഖ്യപരിശീലകന്‍ റോബ് വാള്‍ട്ടര്‍. സമ്മർദ്ദ ഘട്ടങ്ങളിൽ താരം എങ്ങനെ ബാറ്റ് ചെയ്യുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവേശമുണർത്തുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലിൽ ലോകത്തിലെ മികച്ച ബൗളർമാർക്കെതിരെ അവൻ ആധിപത്യം പുലർത്തുന്നത് കണ്ടതാണെന്നും ന്യൂസിലന്‍ഡ് പരിശീലകന്‍ വ്യക്തമാക്കി  (Image Credit Source: PTI).

2 / 5
വ്യത്യസ്ത സാഹചര്യങ്ങളില്‍ വൈഭവ് എങ്ങനെ കളിക്കുന്നുവെന്ന് കാണണം. തങ്ങളുടെ നാട്ടിലെ സാഹചര്യങ്ങളില്‍ അവനെതിരെ പന്തെറിയുക വെല്ലുവിളിയായിരിക്കുമെന്നും വാള്‍ട്ടര്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ അഞ്ച് മത്സരങ്ങള്‍ കളിക്കും. ഒക്ടോബര്‍ 22-ന് ആദ്യ മത്സരം.

3 / 5
"വേഗതയും ബൗൺസുമുള്ള വിക്കറ്റുകളിൽ താരം എങ്ങനെ കളിക്കുന്നുവെന്നും അത് എത്രത്തോളം വ്യത്യസ്തമായിരിക്കുമെന്നും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ വളരെ ആവേശമുണർത്തുന്ന ഒരു കളിക്കാരനാണ്. ഐപിഎല്ലിൽ ലോകത്തിലെ മികച്ച ബൗളർമാർക്കെതിരെ അവൻ ആധിപത്യം പുലർത്തുന്നത് നമ്മൾ കണ്ടതാണ്. എന്നാൽ വ്യത്യസ്തമായ സാഹചര്യങ്ങളിലേക്ക് അത് എങ്ങനെ മാറ്റിയെടുക്കുന്നു എന്നതും, ഞങ്ങളുടെ നാട്ടിലെ സാഹചര്യങ്ങളിൽ ഞങ്ങൾ അവനെതിരെ എങ്ങനെ പന്തെറിയുന്നു എന്നതുമാണ് എപ്പോഴും പ്രധാന വെല്ലുവിളി," വാൾട്ടർ  പറഞ്ഞു.

4 / 5
"ഒരു കോച്ച് എന്ന നിലയിൽ രഹസ്യമായി, സ്വന്തം കളിക്കാർ അല്പം സമ്മർദ്ദത്തിലാകുന്നതും അതിനോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നും കാണാൻ ആഗ്രഹിക്കും. അതിനായി ഞാൻ കാത്തിരിക്കുന്നു. കഴിവും മികവുമുള്ള നിരവധി മികച്ച കളിക്കാർ ഇന്ത്യക്ക് വേറെയുമുണ്ട്," വാൾട്ടർ വ്യക്തമാക്കി.

5 / 5
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വി ഇപ്പോഴും താരങ്ങളുടെ മനസിലുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.  ആ തോൽവിയുടെ മുറിവുകൾ നിലനിൽക്കുന്നുണ്ട്. എന്നാല്‍ പ്രതികാരത്തേക്കാൾ ഉപരി സ്വന്തം നാട്ടിൽ ബ്ലാക്ക് ക്യാപ്സിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വാൾട്ടർ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം