AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാമുകനെ വെട്ടിക്കൊന്നു; സോഫ്റ്റ്‌വെയർ എൻജിനീയറുടെ കൊലപാതകത്തിൽ ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

25-Year-Old Techie Killed by Live-In Partner During Argument: ശനിയാഴ്ച രാത്രി ഫ്ലാറ്റിൽ വച്ച് സാർത്ഥക്കും സഞ്ചാലികയും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ പ്രകോപിതയായ സഞ്ചാലിക മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സാർത്ഥക്കിൻ്റെ തോളിൽ വെട്ടുകയായിരുന്നു. ഫ്ലാറ്റിൽ നിന്നുള്ള നിലവിളിയും ബഹളവും കെട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സാർത്ഥക്കിനെയാണ്

കാമുകനെ വെട്ടിക്കൊന്നു; സോഫ്റ്റ്‌വെയർ എൻജിനീയറുടെ കൊലപാതകത്തിൽ ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 09 Nov 2026 | 02:37 PM

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഇവരുടെ അമ്മയും അറസ്റ്റിൽ. 25-കാരനായ സാർത്ഥക് സർക്കാർ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ഗരിയ പ്രദേശത്തെ ഇവർ താമസിച്ചിരുന്ന വാടക ഫ്ലാറ്റിൽ വച്ചാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥക്കിനൊപ്പം കഴിഞ്ഞിരുന്ന കാമുകി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വാക്കുതർക്കത്തിന് പിന്നാലെ ക്രൂരമായ ആക്രമണം

ശനിയാഴ്ച രാത്രി ഫ്ലാറ്റിൽ വച്ച് സാർത്ഥക്കും സഞ്ചാലികയും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ പ്രകോപിതയായ സഞ്ചാലിക മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സാർത്ഥക്കിൻ്റെ തോളിൽ വെട്ടുകയായിരുന്നു. ഫ്ലാറ്റിൽ നിന്നുള്ള നിലവിളിയും ബഹളവും കെട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സാർത്ഥക്കിനെയാണ്. ഇവർ സാർത്ഥക്കിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Also Read: കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികളുടെ ബസിന് തീപിടിച്ചു

കൊല്ലപ്പെട്ട സാർത്ഥക് ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പ്രതിയായ സഞ്ചാലിക ബസു ടെക്‌നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സഞ്ചാലികയെ ആദ്യം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ ഇവരുടെ അമ്മ മൗമിത ബസുവിനും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ്‌ ഇവരെയും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകത്തിലേക്കും വാക്കുതർക്കത്തിലേക്കും നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാർത്ഥക്കിനെ ആക്രമിക്കാൻ ഇടയായത് പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണോ അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കൂടാതെ ഈ കൊലപാതകത്തിൽ പ്രതിയുടെ അമ്മയ്ക്ക് എത്രത്തോളം പങ്കുണ്ടെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരേയും വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary

A 25-year-old software engineer was allegedly killed by his live-in partner during an argument in Kolkata. Police have arrested the girlfriend and her mother in connection with the murder.

Follow Us