AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: പൊട്ടിച്ച തേങ്ങ ദിവസങ്ങളോളം ഫ്രഷായിരിക്കും! ഈ ടിപ്സ് അറിഞ്ഞാൽ മതി

Kitchen Hack to Keep Half-Cut Coconut Fresh: പകുതി തേങ്ങ മാത്രം ആവശ്യമായി വരുമ്പോൾ, ബാക്കി വരുന്ന ഭാഗം പെട്ടെന്ന് കേടുകൂടാതെ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. തുറന്നുവെച്ച തേങ്ങ അന്തരീക്ഷത്തിലെ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിലെ ഈർപ്പം നഷ്ടപ്പെടുകയും, തേങ്ങ ചീത്തയാകാറുമുണ്ട്. 

Kitchen Tips: പൊട്ടിച്ച തേങ്ങ ദിവസങ്ങളോളം ഫ്രഷായിരിക്കും! ഈ ടിപ്സ് അറിഞ്ഞാൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 Nov 2026 | 02:27 PM

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് തേങ്ങ. കറികൾക്കും തോരനും മീനിനുമെല്ലാം തേങ്ങ അരച്ച ശേഷം ചിലപ്പോൾ ഒരുമുറി ബാക്കി വരാറുണ്ട്. ഈ തേങ്ങ പൊതിഞ്ഞു സൂക്ഷിക്കുന്നത് പലപ്പോഴും അടുക്കളയിൽ നമ്മൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്. പകുതി തേങ്ങ മാത്രം ആവശ്യമായി വരുമ്പോൾ, ബാക്കി വരുന്ന ഭാഗം പെട്ടെന്ന് കേടുകൂടാതെ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. തുറന്നുവെച്ച തേങ്ങ അന്തരീക്ഷത്തിലെ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിലെ ഈർപ്പം നഷ്ടപ്പെടുകയും, തേങ്ങ ചീത്തയാകാറുമുണ്ട്.  എന്നാൽ ഇതിനൊരു മികച്ച പരിഹാരമാണ് അൽൂമിനിയം ഫോയിലിന്റെ ഉപയോഗം.

മുറിച്ച തേങ്ങ പെട്ടെന്ന് ചീത്തയാകാൻ കാരണം എന്തുകൊണ്ട്?

പുതിയ തേങ്ങയിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിരിക്കുന്നു. ഏകദേശം 94 ശതമാനത്തോളം വെള്ളം ഉണ്ടെന്നാണ് പറയപ്പെടുന്നത്. തേങ്ങയുടെ കട്ടിയുള്ള പുറംതോട് പൊട്ടിച്ചുകഴിഞ്ഞാൽ, തേങ്ങ വായുവിന് മുന്നിൽ തുറന്നുകിടക്കുകയും വേഗത്തിൽ ഉണങ്ങിപ്പോകാൻ ഇടയാവുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ സ്വാഭാവിക രുചിയും മണവും നഷ്ടപ്പെടും.

ALSO READ: പാൽ തിളച്ചു തൂവിപ്പോകുന്നുണ്ടോ? ഈ ഒരു ട്രിക്ക് ചെയ്താൽ മതി

അൽൂമിനിയം ഫോയിൽ എങ്ങനെ ഉപയോഗിക്കാം?

ഫോയിൽ കൊണ്ട് കൃത്യമായി മൂടുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി. ഒരു കഷ്ണം അൽൂമിനിയം ഫോയിൽ എടുത്ത് തുറന്നുവെച്ചിരിക്കുന്ന തേങ്ങയുടെ മുകളിലായി വയ്ക്കുക. വായു കയറാത്ത രീതിയിൽ ഫോയിൽ തേങ്ങയുടെ ഉപരിതലത്തിൽ അമർത്തി ഒട്ടിച്ചു വെക്കണം. ഫോയിൽ തേങ്ങയുടെ അരികുകൾ പൂർണ്ണമായും മൂടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് വായുസമ്പർക്കം കുറയ്ക്കാനും ഈർപ്പം നഷ്ടപ്പെടാതെ കാക്കാനും സഹായിക്കുന്നു.

അടച്ചുസൂക്ഷിക്കുന്ന പാത്രങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഫോയിൽ കൊണ്ട് പൊതിഞ്ഞ തേങ്ങ അതുപോലെ ഫ്രിഡ്ജിൽ വെക്കുന്നതിന് പകരം, ഒരു എയർടൈറ്റ് കണ്ടെയ്നറിലോ സിപ്-ലോക്ക് ബാഗിലോ വെക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ മണം തേങ്ങയിലേക്ക് പിടിക്കാതിരിക്കാൻ ഇത് സഹായിക്കും.

അൽൂമിനിയം ഫോയിൽ എന്തിന് ഉപയോഗിക്കണം?

  1. തേങ്ങയുടെ വളഞ്ഞ പ്രതലത്തിന് അനുസരിച്ച് ഫോയിൽ എളുപ്പത്തിൽ മടക്കി വെക്കാനും ഒട്ടിച്ചു വെക്കാനും സാധിക്കും.
  2. ഫ്രിഡ്ജിലെ വെളിച്ചം നേരിട്ട് തട്ടാത്ത രീതിയിൽ സംരക്ഷണം നൽകാൻ ഇത് സഹായിക്കുന്നു.
  3. ശരിയായ രീതിയിൽ ഫോയിലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തേങ്ങ 5 മുതൽ 7 ദിവസം വരെ പുതുമയോടെ ഉപയോഗിക്കാൻ സാധിക്കും.

English Summary:

After cutting a coconut, the exposed flesh can dry out, lose its freshness, or develop mould if not stored properly. Wrapping the cut surface tightly with aluminium foil helps reduce exposure to air and moisture loss, preserving its natural texture and freshness.

Follow Us