Onam 2025: പ്രമേഹത്തെ പേടിക്കേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓണസദ്യ ആസ്വദിക്കാം
Diabetes People And Onam Sadya: ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹരോഗികൾക്കും ഓണസദ്യ ആസ്വദിക്കാനാവും. ആ കാര്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഓണസദ്യ പ്രമേഹരോഗികൾക്കൊരു വെല്ലുവിളിയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹരോഗികൾക്കും ഓണസദ്യ ആസ്വദിക്കാനാവും. വറുത്ത ഭക്ഷണം ഒഴിവാക്കി വേവിച്ചതും ഗ്രിൽ ചെയ്തതുമായി വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇത് എല്ലാ തരത്തിലും ആരോഗ്യകരമായ രീതിയാണ്. (Image Courtesy- Social Media)

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ശരീരത്തിൽ എല്ലായ്പ്പോഴും ജലാംശം നിലനിർത്തണം. പഞ്ചസാര അടങ്ങിയ ഡ്രിങ്കുകളും കാർബണേറ്റഡ് ഡ്രിങ്കുകളും ഒഴിവാക്കുക. ആഘോഷങ്ങൾക്കിടയിൽ വ്യായാമം കുറയ്ക്കരുത്. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ആഘോഷങ്ങൾക്കിടെ പഞ്ചസാര പരിശോധിക്കുന്നത് നല്ലതാണ്. മരുന്നുകളുണ്ടെങ്കിൽ റിമൈൻഡർ വച്ച് അത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഘോഷങ്ങളിൽ മുഴുകുമ്പോൾ മരുന്നുകൾ മറന്നേക്കാം. മധുരപലഹാരങ്ങൾ ഓണക്കാലത്തെ സവിശേഷതയാണെങ്കിലും ഇത് ഒഴിവാക്കുക.

ഓണക്കാലത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ വിരുന്നിന് പോകുന്നതിൽ പ്രശ്നമില്ലെങ്കിലും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണം. സ്വയം നിയന്ത്രണമുണ്ടാക്കേണ്ടത് പ്രമേഹരോഗികൾക്ക് മാത്രമല്ല, എല്ലാവർക്കും വളരെ നിർണായകമായ ആവശ്യകതയാണ്.

പലതരം പായസങ്ങളും ശർക്കരവരട്ടിയും മറ്റ് മധുരങ്ങളും പതിവുള്ള ആഘോഷക്കാലമാണ് ഓണം. ആ ദിവസങ്ങളിൽ ഒരല്പം ശ്രദ്ധിച്ച്, ഒരല്പം നിയന്ത്രിച്ച് ഭക്ഷണം കഴിച്ചാൽ ആരോഗ്യം സംരക്ഷിച്ച് നിർത്താനും ആഘോഷിക്കാവുന്ന ഓണങ്ങളുടെ എണ്ണം കൂട്ടാനും സഹായിക്കും.