ഓണക്കാലം പോക്കറ്റ് കീറും; ആഘോഷം തുടങ്ങുംമുമ്പേ വിലയില്‍ കുതിച്ച് നേന്ത്രക്കായ | Onam 2026 Banana Prices Surge in Kerala Ahead of Celebrations, Check the Latest Price Malayalam news - Malayalam Tv9

Onam 2026 Price Hike: ഓണക്കാലം പോക്കറ്റ് കീറും; ആഘോഷം തുടങ്ങുംമുമ്പേ വിലയില്‍ കുതിച്ച് നേന്ത്രക്കായ

Published: 

05 Aug 2026 | 07:38 AM

Banana Price Rises Sharply in Kerala Ahead of Onam 2026: തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഏത്തക്കായ എത്തുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും മറ്റും കാരണം, കേരളത്തിലേക്ക് എത്തുന്ന പഴത്തിന്റെ അളവ് കുറഞ്ഞു. പഴത്തിന്റെ വരവ് കുറയുകയും ആവശ്യക്കാരുടെ എണ്ണത്തിന് വര്‍ധനവ് സംഭവിച്ചതും വിപണിയെ സമ്മര്‍ദത്തിലാക്കുന്നു.

1 / 5
ഓണം വന്നെത്തും മുമ്പേ കേരളത്തിലെ പഴങ്ങളും പച്ചക്കറികളും റെക്കോഡ് നിരക്കിലേക്ക് കുതിക്കുകയാണ്. ഓഗസ്റ്റ് 26നാണ് ഈ വര്‍ഷത്തെ തിരുവോണം, ഓഗസ്റ്റ് മാസത്തിന്റെ പകുതിയോടെ സംസ്ഥാനത്തെ ഓണച്ചന്തകള്‍ സജീവമാകും. എന്നാല്‍ ഇപ്പോഴിതാ ചന്തകള്‍ക്ക് മുമ്പേ വിലയില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് നേന്ത്രക്കായ. സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുത്തനെ ഉയര്‍ന്നു. ലഭ്യത കുറഞ്ഞതാണ് നിലവിലെ വില വര്‍ധനവിന് കാരണം. (Image Credit Source: Getty Images)

2 / 5
മൊത്തവിപണിയില്‍ കിലോയ്ക്ക് 50 രൂപയും ചില്ലറ വിപണിയില്‍ കിലോയ്ക്ക് 60 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 13 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. പഴുപ്പിക്കാന്‍ അനുയോജ്യമായ നേന്ത്രക്കായയുടെ അളവില്‍ സംഭവിച്ച കുറവാണ് വിലക്കയറ്റത്തിന് ആക്കംക്കൂട്ടിയത്. ഓണം ലക്ഷ്യമിട്ടുള്ള ചിപ്‌സ് നിര്‍മാണം ഏത്തക്കായയുടെ ആവശ്യകത വര്‍ധിപ്പിച്ചു.

3 / 5
തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഏത്തക്കായ എത്തുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും മറ്റും കാരണം, കേരളത്തിലേക്ക് എത്തുന്ന പഴത്തിന്റെ അളവ് കുറഞ്ഞു. പഴത്തിന്റെ വരവ് കുറയുകയും ആവശ്യക്കാരുടെ എണ്ണത്തിന് വര്‍ധനവ് സംഭവിച്ചതും വിപണിയെ സമ്മര്‍ദത്തിലാക്കുന്നു. പഴത്തിന്റെ വില കൂടുന്നത് ചിപ്‌സിന്റെയും മറ്റ് നേന്ത്രക്കായ ഉത്പന്നങ്ങളുടെയും വില ഉയര്‍ത്തും.

4 / 5
ഓണത്തിന് മുമ്പ് തന്നെ നേന്ത്രക്കായയുടെ വില പുത്തന്‍ റെക്കോഡുകള്‍ കീഴടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണക്കാലത്ത് പഴത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത്. എന്നാല്‍ നേന്ത്രക്കായയുടെ മാത്രമല്ല, മറ്റ് പച്ചക്കറികളുടെയും വിലയില്‍ വര്‍ധനവ് സംഭവിക്കുന്നുണ്ട്. ഇത് സദ്യയൊരുക്കാനുള്ള ചെലവ് ഇരട്ടിയാക്കും.

5 / 5
പഴം, പച്ചക്കറി എന്നിവയ്ക്ക് പുറെ വസ്ത്രവ്യാപാര മേഖലയിലും വിലക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞ വിലയില്‍ സ്റ്റോക്ക് വാങ്ങിയിരുന്ന ബ്രാന്‍ഡുകള്‍, ഇപ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ പുത്തന്‍ സ്റ്റോക്കുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ്. ഇത് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. ഓണക്കാലത്ത് സ്ഥാപനങ്ങള്‍ ഓഫറുകള്‍ നല്‍കാറുണ്ടെങ്കിലും, എണ്ണവിലയിലെ വര്‍ധനവും മറ്റ് ഘടകങ്ങളുമെല്ലാം വിലയെ സ്വാധീനിക്കുന്നതാണ്.

Follow Us
Related Photo Gallery
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു