AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഫോൺ വാങ്ങണോ, അ‌നിയാ നിൽ! ആദ്യം വിവോ X500, പിന്നെ ഓപ്പോ ​ഫൈൻഡ് X10, വൺപ്ലസ് 16 വരുന്നുണ്ട്

Upcoming premium smartphones: വിവോ, വൺപ്ലസ്, ഐക്യൂ, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം പ്രീമിയം മോഡലുകൾ നിരനിരയായി ലോഞ്ചിന് തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യം ​ചൈനയിലും പിന്നെ ഇന്ത്യയിലും ഇവ എത്തും. വരാൻ പോകുന്ന ഫോണുകളിൽ ലോഞ്ച് ഉറപ്പിച്ചത് ഓപ്പോ ​ഫൈൻഡ് x10, വിവോ X500 സീരീസ് എന്നിവയാണ്. വിവോ X500 സീരീസ് സെപ്റ്റംബർ 21 -ന് ചൈനയിൽ ലോഞ്ച് ചെയ്യും, തുടർന്ന് ഒക്ടോബർ അവസാനത്തോടോ നവംബർ ആദ്യത്തോടോ ഇവ ഇന്ത്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ഫോൺ വാങ്ങണോ, അ‌നിയാ നിൽ! ആദ്യം വിവോ X500, പിന്നെ ഓപ്പോ ​ഫൈൻഡ് X10, വൺപ്ലസ് 16 വരുന്നുണ്ട്
Upcoming Smartphones Vivo X500, Oppo Find X10Image Credit source: Oppo, Vivo
Prasanth Kumar
Prasanth Kumar | Published: 20 Sep 2026 | 03:06 PM

പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ എത്തിയതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ വിപണി. എന്നാൽ ഐഫോൺ മാത്രമല്ല, മറ്റ് ചില പ്രീമിയം സ്മാർട്ട്ഫോൺ വമ്പന്മാർ കൂടി ഉടൻ കളത്തിൽ എത്താൻ പോവുകയാണ്, അ‌തോടെ മത്സരം കടുക്കും. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ആ കാത്തിരിപ്പ് അ‌ൽപ്പം കൂടി തുടരുക. ഓപ്പോ, വിവോ, വൺപ്ലസ്, ഐക്യൂ, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം പ്രീമിയം മോഡലുകൾ നിരനിരയായി ലോഞ്ചിന് തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യം ​ചൈനയിലും പിന്നെ ഇന്ത്യയിലും ഇവ എത്തും. വരാൻ പോകുന്ന ഫോണുകളിൽ ലോഞ്ച് ഉറപ്പിച്ചത് ഓപ്പോ ​ഫൈൻഡ് x10, വിവോ X500 സീരീസ് എന്നിവയാണ്.

പ്രമുഖ ടിപ്സ്റ്ററായ ദേബയാൻ റോയ് (Debayan Roy) ഉടൻ ലോഞ്ച് ചെയ്യുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ സമയക്രമം പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം ആദ്യം എത്തുക വി​വോ X500 സീരീസ് ആണ്. വിവോ X500, X500 പ്രോ, X500 പ്രോ മാക്സ് എന്നിവയാണ് വിവോ X500 സീരീസിൽ എത്തുക.

ALSO READ: 7000mAh ബാറ്ററിയും 5ജിയും ബജറ്റ് വിലയിൽ; എഐ പ്ലസ് നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിവോ X500 സീരീസ്

വിവോ X500 സീരീസ് സെപ്റ്റംബർ 21 -ന് ചൈനയിൽ ലോഞ്ച് ചെയ്യും, തുടർന്ന് ഒക്ടോബർ അവസാനത്തോടോ നവംബർ ആദ്യത്തോടോ ഇവ ഇന്ത്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. മീഡിയടെക് ​ഡൈമെൻസിറ്റി 9600 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ ഫോണുകളായിരിക്കും ഇവ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഓപ്പോ ​ഫൈൻഡ് X10 സീരീസ്

സെപ്റ്റംബർ 22-ന് ഓപ്പോ ​ഫൈൻഡ് X10 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിൽ ഓപ്പോ ​ഫൈൻഡ് X10, ​ഫൈൻഡ് X10 പ്രോ മാക്സ്, ​ഫൈൻഡ് X10E എന്നിവയാണ് ഉൾപ്പെടുന്നത്. ഒക്ടോബർ അവസാനത്തോടെ- ഒരുപക്ഷേ ഒക്ടോബർ 28-ന് മുമ്പ് – ഇന്ത്യയിൽ ഇവയുടെ ലോഞ്ച് ചെയ്തേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. ​ഫൈൻഡ് X10 പ്രോ മാക്സ് മൂന്ന് 200MP ക്യാമറകൾ സഹിതം എത്തുമെന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 16

വൺപ്ലസിന്റെ അ‌ടുത്ത് പ്രീമിയം ​മോഡലായ വൺപ്ലസ് 16 ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിന്റെ കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല. പക്ഷേ ലോഞ്ച് ടീസറുകൾ ഇതിനകം പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ഈ പ്രീമിയം മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നകാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നു. ഇത് ​ചൈനയിൽ ലോഞ്ച് ചെയ്യുമെങ്കിലും ഇന്ത്യയിൽ അ‌ടുത്ത പ്രീമിയം മോഡലായി എത്തുക വൺപ്ലസ് 16R ആയിരിക്കുമെന്നാണ് ലീക്ക് റിപ്പോർട്ട്.

ഷവോമി 18 പ്രോ സീരീസ്

ഷവോമി 18 Pro സീരീസ് ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷവോമി 18 മോഡൽ ഇതോടൊപ്പം അ‌വതരിപ്പിക്കില്ല എന്നാണ് റിപ്പോർട്ട്. ഷവോമി 18 സീരീസ് ഇന്ത്യയിൽ ഡിസംബറോടെ അ‌വതരിപ്പിക്കും എന്നാണ് സൂചന. മുൻ ലോഞ്ചുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നേരത്തെയാകും ഈ പ്രീമിയം മോഡലുകൾ ഇന്ത്യയിൽ എത്തുക.

English Summary

Premium models from brands such as Vivo, OnePlus, iQOO, and Xiaomi are gearing up for launch. These devices will debut in China first, followed by India. The upcoming phones confirmed for launch include the Oppo Find X10 and the Vivo X500 series. The Vivo X500 series is set to launch in China on September 21, with an expected arrival in India by late October or early November.

Follow Us