Kerala Gold Rate: സ്വർണം ലാഭത്തിൽ വാങ്ങണോ? ഈയാഴ്ച നിരക്ക് ഇങ്ങനെ…
Kerala Gold Rate Forecast: സെപ്റ്റംബർ ഒന്നിന് 1,15,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. തൊട്ടടുത്ത ദിവസം 1,11,480 രൂപയായി വില ഇടിഞ്ഞു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും പൊന്ന് മുന്നേറി. വരുംദിവസങ്ങളിൽ വില എങ്ങോട്ടാകും എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. മലയാളികൾക്ക് സ്വർണാഭരണങ്ങളോട് ഒരു പ്രത്യേക താൽപര്യമുണ്ട്. ആഭരണം എന്നതിലുപരി നല്ലൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. എന്നാൽ വില കൂടുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശങ്ക ഉയർത്തുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണിലെ കുതിപ്പ് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കൂടാതെ, വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും.
നിലവിൽ പവന് 1,14,280 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,285 രൂപയാണ് നൽകേണ്ടത്. സെപ്റ്റംബർ ഒന്നിന് 1,15,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. തൊട്ടടുത്ത ദിവസം 1,11,480 രൂപയായി വില ഇടിഞ്ഞു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും പൊന്ന് മുന്നേറി. വരുംദിവസങ്ങളിൽ വില എങ്ങോട്ടാകും എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
ALSO READ: സ്വർണവില ഉയർന്നുതന്നെ, കൂടിയത് 1040 രൂപ; ഇന്ന് ഒരു പവന് എത്ര?
സ്വർണവില കുറഞ്ഞില്ല!
സ്വർണവിലയും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളും തമ്മിൽ വിപരീത അനുപാതത്തിലുള്ള ബന്ധമാണുള്ളത്. കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരുന്നു. അതിനാൽ, സ്വർണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിപരീതമായി വില കൂടുകയാണ് ചെയ്തത്.അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കൂട്ടിയത്. ഇതോടെ യുഎസ് ഡോളർ സൂചിക 100ന് മുകളിലെത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി യീൽഡ് 5 ശതമാനത്തിന് മുകളിലെത്തി. ഇതോടെയാണ് സ്വർണവില കൂടിയത്.
ക്രൂഡ് ഓയിൽ വില കുതിച്ചതോടെയാണ് പലിശ നിരക്ക് ഉയർത്തിയത്. എന്നാൽ, പലിശ കൂട്ടിയതോടെ വില താഴ്ന്നു. പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
സ്വർണവിലയിൽ ഇനിയെന്ത്?
വരുംദിവസങ്ങളിൽ സ്വർണവില കൂടിയേക്കുമെന്നാണ് പ്രവചനം. ഇന്ത്യയിൽ നവരാത്രി-ദീപാവലി ഉത്സവകാലത്ത് ഡിമാൻഡ് ഉയരും. ഇത് വിലയെ സ്വാധീനിക്കും. നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര സ്വർണവില 4420-4440 ഡോളർ നിലവാരത്തിലെത്തും. ഇത് വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും. 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
English Summary:
Kerala’s gold price is currently trading at Rs 1,14,280 per sovereign, while the price per gram stands at Rs 14,285. Gold was priced at Rs 1,15,080 per sovereign on September 1, but dropped sharply to Rs 1,11,480 the following day.