Onam 2026 Bevco Holiday: തിരുവോണത്തിന് ബെവ്‌കോ തുറന്നുപ്രവര്‍ത്തിക്കുമോ? ഓണം അവധി തലയ്ക്ക് പിടിക്കില്ല
Is BEVCO Closed on Onam Day? Check the Holiday List: ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിവസങ്ങളിലാണ് സാധാരണയായി കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കാറുള്ളത്. എന്നാല്‍ സ്ഥാപനത്തിന്റെ പോളിസിക്ക് അനുസരിച്ച് ഈ അവധിയില്‍ മാറ്റം വരും. ഓണം ആഘോഷിക്കാനായി യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും അവധികളുടെ എണ്ണം കുറയുന്നത് തിരിച്ചടിയാകാറുണ്ട്.

വീണ്ടുമൊരു ഓണക്കാലം വന്നെത്തിയിരിക്കുന്നു. ഓണക്കാലം എപ്പോഴും അവധിക്കാലം കൂടിയാണ്. രണ്ട് മാസത്തെ വേനലവധി കഴിഞ്ഞെത്തിയ കുട്ടികള്‍ക്ക് ആശ്വാസമാകുകയാണ് ഓണം അവധികള്‍. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാം ഓണാവധികള്‍ ലഭിക്കാറുണ്ട്. സ്‌കൂളുകളെ പോലെ ഈ അവധി പത്ത് ദിവസം നീണ്ടുനില്‍ക്കില്ലെന്ന് മാത്രം. (Image Credit Source: Getty and PTI)

ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ദിവസങ്ങളിലാണ് സാധാരണയായി കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കാറുള്ളത്. എന്നാല്‍ സ്ഥാപനത്തിന്റെ പോളിസിക്ക് അനുസരിച്ച് ഈ അവധിയില്‍ മാറ്റം വരും. ഓണം ആഘോഷിക്കാനായി യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും അവധികളുടെ എണ്ണം കുറയുന്നത് തിരിച്ചടിയാകാറുണ്ട്.

ഓഫീസുകളുടെയെല്ലാം അവധി മാറ്റിനിര്‍ത്തിയാല്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ അന്വേഷിക്കുന്ന ഒന്നാണ് ഓണം നാളുകളില്‍ ഏതെല്ലാം ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും എന്നത്. ഓണം പ്രമാണിച്ച് ബീവറേജുകളുടെ അവധി കൂടുന്നത് ആഘോഷക്കാര്‍ക്ക് അല്‍പം നിരാശ സമ്മാനിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഓണത്തിന് എത്ര അവധിയുണ്ടെന്ന് അറിയാമോ?

തിരുവോണം നാളില്‍ മാത്രമാണ് കേരളത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയുള്ളത്. തിരുവോണ ദിവസം സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ ബെവ്‌കോയുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകില്ല. തിരുവോണത്തിന് ശേഷം അവിട്ടം ദിനത്തിലും ബെവ്‌കോ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതിനാല്‍ തിരുവോണത്തിന് മുമ്പായി ഉപഭോക്താക്കള്‍ക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അതേസമയം, ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 2,500 രൂപയുടെ വര്‍ധനവുണ്ട്. ഇതില്‍ അഡ്വാന്‍സ് തുക 50,000 രൂപ നല്‍കും. എംപ്ലോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസില്‍ 250 രൂപ ഉയര്‍ത്തി 6,250 രൂപയാക്കുകയും ചെയ്തിട്ടുണ്ട്.