ഇത് വൻ പ്ലസ് തന്നെ! വൺപ്ലസ് 13s 16GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
OnePlus 13s 16GB variant launched in India: വൺപ്ലസ് 13s മോഡലിന്റെ പുതിയ 16GB വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസിന്റെ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13s ഈ വർഷം ജൂണിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ പുതിയ 16GB + 512GB വേരിയന്റിലും ഇത് വാങ്ങാനാകും, 68,999 രൂപയാണ് ഈ ടോപ് വേരിയന്റിന്റെ വില.

വൺപ്ലസ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു 'വൻ' പ്ലസ് ആണ്. നിരവധി മികച്ച സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ളവയായിരുന്നു. ഇപ്പോഴും വൺപ്ലസ് അത്തരത്തിൽ ഉപയോക്താക്കൾക്ക് അനുകൂലമായ ഒരു നീക്കം നടത്തിയിരിക്കുന്നു. ഇതിനകം അവതരിപ്പിച്ച വൺപ്ലസ് 13s മോഡലിന്റെ പുതിയ 16GB വേരിയന്റ് (OnePlus 13s 16GB variant) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. (Image credit: OnePlus India).

വൺപ്ലസിന്റെ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13s ഈ വർഷം ജൂണിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ കൂടുതൽ മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി വൺപ്ലസ് 13s മോഡലിന്റെ 16GB + 512GB എന്ന പുതിയ വേരിയന്റ് കൂടി വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നു.

പുതിയ റാം ഓപ്ഷൻ അവതരിപ്പിച്ചു എന്നതിനപ്പുറം, ജൂണിൽ ലോഞ്ച് ചെയ്ത മോഡലിൽ നിന്ന് മറ്റ് വ്യത്യാസങ്ങളൊന്നും ഈ പുതിയ വേരിയന്റിന് ഇല്ല. ഒരു കോംപാക്ട് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന മികച്ച ഓപ്ഷനായ വൺപ്ലസ് 13s പുതിയ വേരിയന്റ് അടക്കം ഇപ്പോൾ വൺപ്ലസ് വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്.

വൺപ്ലസ് 13s 5ജിയുടെ പുതിയ 16GB + 512GB ടോപ് വേരിയന്റിന്റെ വില 68,999 രൂപയാണ്. മറ്റ് വേരിയന്റുകളിൽ 12GB + 256GB വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്. ലോഞ്ച് ചെയ്തപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇവ എത്തിയത്. അതായത് സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി മറ്റ് പല മോഡലുകൾക്കും വില കൂടിയെങ്കിലും ഇത് ഇപ്പോഴും ലോഞ്ച് വിലയിൽ ആണ് വിൽക്കുന്നത്.

ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 13s മോഡൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. അൾട്രാ-നാരോ ബെസലുകളുള്ള 6.32 ഇഞ്ച് 1.5K 1-120Hz LTPO AMOLED സ്‌ക്രീനാണ് ഈ കോംപാക്റ്റ് പ്രീമിയം സ്മാർട്ട്ഫോണിന് ഉള്ളത്. 4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് വൺപ്ലസ് 13s 5ജിയുടെ കരുത്ത്.

900MHz അഡ്രിനോ 830 GPU, 1/1.56″ LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 2x ടെലിഫോട്ടോ ക്യാമറ, 1/3.1″ ഗാലക്‌സികോർ GC32E സെൻസറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5,850mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.