N സീരീസിലെ ആദ്യ ഫോൺ, 8000mAh ബാറ്ററി; വൺപ്ലസ് N6 5ജിക്ക് 2000 രൂപ ദീപാവലി ഡിസ്കൗണ്ട്
OnePlus N6 5G discount On Amazon: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷനിൽ വൺപ്ലസ് എൻ6 5ജി ആകെ 2500 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഇതിൽ 500 രൂപ ഡയറക്ട് ഡിസ്കൗണ്ട് ആണ്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഇത് വാഗ്ദാനം ചെയ്യുമെന്ന് വൺപ്ലസ് അവകാശപ്പെടുന്ന 8,000mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്.

വൺപ്ലസ് തങ്ങളുടെ N സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഈ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ് N6 5ജി (OnePlus N6 5G). ഇത് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷനിൽ 2000 രൂപ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. (Image credit: OnePlus)

1500 രൂപ ബാങ്ക് ഡിസ്കൗണ്ടും 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും സഹിതമാണ് വൺപ്ലസ് N6 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഇത് വാഗ്ദാനം ചെയ്യുമെന്ന് വൺപ്ലസ് അവകാശപ്പെടുന്ന 8,000mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്.

ലോഞ്ച് ചെയ്യുമ്പോൾ വൺപ്ലസ് N6 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 6GB + 128GB വേരിയന്റിന് 24,999 രൂപയുമായിരുന്നു വില. ഇപ്പോൾ യഥാക്രമം 22499 രൂപ, 24499 രൂപ വിലകളിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ലോഞ്ച് വിലയെക്കാൾ 500 രൂപ വിലക്കുറവിൽ.

500 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടും 2000 രൂപയുടെ ബാങ്ക്+ കൂപ്പൺ ഡിസ്കൗണ്ടുകളും കൂടി പ്രയോജനപ്പെടുത്തുമ്പോൾ 20499 രൂപ വിലയിൽ വൺപ്ലസ് N6 5ജി അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാനാകും. ഫ്രഷ് മിന്റ്, മിഡ്നൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ വൺപ്ലസ് ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. 20000 രൂപ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ റെക്കോർഡിങ്), 8MP ഫ്രണ്ട് ക്യാമറ, 120Hz 6.8-ഇഞ്ച് HD+ LCD സ്ക്രീൻ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്.

45W SUPERVOOC ഫാസ്റ്റ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 8000mAh ബാറ്ററി, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.