വെളിച്ചെണ്ണ അല്ല, ഇനി വില വർദ്ധിക്കുന്നത് അടുക്കളയിലെ മറ്റൊരു പ്രധാനിക്ക്... | Onion prices may increase in Kerala, check reasons behind it Malayalam news - Malayalam Tv9

Onion Price: വെളിച്ചെണ്ണ അല്ല, ഇനി വില വർദ്ധിക്കുന്നത് അടുക്കളയിലെ മറ്റൊരു പ്രധാനിക്ക്…

Published: 

22 Oct 2025 09:45 AM

Onion Price in Kerala: വെളിച്ചെണ്ണയ്ക്ക് പിന്നാലെ കേരളത്തിൽ ഉള്ളിക്ക് വില വർദ്ധിക്കുമെന്ന് റിപ്പോർട്ട്. നസാക്കിൽ നിന്നാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അധികവും ഉള്ളിയെത്തുന്നത്.

1 / 5സ്വർണത്തിനും വെളിച്ചെണ്ണയ്ക്കും പിന്നാലെ മലയാളികൾക്ക് പ്രധാനപ്പെട്ട ഉള്ളിയിലും വമ്പൻ വില വർദ്ധനവ് വരുന്നു. കനത്ത മഴയാണ് വില്ലനായത്. മഹാരാഷ്ട്രയില്‍ പെയ്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയാണ് നശിച്ചത്.  (Image Credit: PTI)

സ്വർണത്തിനും വെളിച്ചെണ്ണയ്ക്കും പിന്നാലെ മലയാളികൾക്ക് പ്രധാനപ്പെട്ട ഉള്ളിയിലും വമ്പൻ വില വർദ്ധനവ് വരുന്നു. കനത്ത മഴയാണ് വില്ലനായത്. മഹാരാഷ്ട്രയില്‍ പെയ്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയാണ് നശിച്ചത്. (Image Credit: PTI)

2 / 5

നാസിക്കില്‍ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഉള്ളി നശിച്ചു. രണ്ടുലക്ഷത്തിധികം കര്‍ഷകരെയാണ് ഈ നഷ്ടം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉള്ളി വൻതോതിൽ നശിച്ചതോടെ വരും മാസങ്ങളിൽ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാക്കുമെന്നാണ് വിവരം. (Image Credit: PTI)

3 / 5

പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്ന് സർക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കർഷർ തയ്യാറാകാത്തതും വെല്ലുവിളിയാണ്. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു. (Image Credit: PTI)

4 / 5

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ക്വിന്റലിന് 4,000 മുതല്‍ 5,000 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ 900 വരെയാണ് കിട്ടുന്നതെന്നും കിലോയ്ക്ക് എട്ട് രൂപ വില കിട്ടിയാല്‍ എങ്ങനെ കൃഷിയിറക്കുമെന്നുമാണ് കര്‍ഷകരുടെ ചോദ്യം. (Image Credit: PTI)

5 / 5

നസാക്കിൽ നിന്നാണ് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അധികവും ഉള്ളിയെത്തുന്നത്. നിലവിൽ കിലോയ്ക്ക് 33.90 നിരക്കിലാണ് കേരളത്തിലെ ഉള്ളി വില. (Image Credit: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും