ഓപ്പോയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല! 10000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ മാക്സ് ലോഞ്ച് ചെയ്തു
Oppo A7 Pro Max launched: 10,000mAh ബാറ്ററി ശേഷിയുമായി ഓപ്പോ A7 പ്രോ മാക്സ് (OPPO A7 Pro Max) ചൈനയിൽ ലോഞ്ച് ചെയ്തു. ഓപ്പോ A7 പ്രോ മാക്സിന്റെ 8GB+128GB വേരിയന്റിന് 2,199 യുവാൻ (ഏകദേശം 31,060 രൂപ) ആണ് പ്രാരംഭ വില. ഇന്ത്യയിൽ ഇത് ഓപ്പോ F35 പ്രോ (Oppo F35 Pro) എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്.

സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഇപ്പോൾ ഉയർന്ന ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. എന്നാൽ ഓപ്പോ ഈ മത്സരത്തിലേക്ക് ഒരു 10000mAh ബാറ്ററി ഫോണുമായി കടന്നുവരുമെന്ന് അധികമാരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, എന്നാൽ അത് സംഭവിച്ചിരിക്കുന്നു. 10,000mAh ബാറ്ററി ശേഷിയുമായി ഓപ്പോ A7 പ്രോ മാക്സ് (OPPO A7 Pro Max) ചൈനയിൽ ലോഞ്ച് ചെയ്തു. (Image credit: Oppo China website)

ഡിസ്പ്ലേ: 6.78-ഇഞ്ച് (2772×1272 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 330Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഓപ്പോ സ്മാർട്ട്ഫോണിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

കരുത്ത്: 2.4GHz ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 5 4nm ചിപസെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തനം.

ക്യാമറ: 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), 1080P വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്. സെൽഫിക്കും മറ്റുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ബാറ്ററി: 10000mAh ബാറ്ററി ശേഷി ഇതിലുണ്ട്. ഇത് 80W ഫാസ്റ്റ് ചാർജിങ് പിന്തുണ സഹിതം എത്തുന്നു. ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11ac, ബ്ലൂടൂത്ത് 5.1,BeiDou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC, IP69K റേറ്റിങ്സ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: ഓപ്പോ A7 പ്രോ മാക്സിന്റെ 8GB+128GB വേരിയന്റിന് 2,199 യുവാൻ (ഏകദേശം 31,060 രൂപ), 12GB+256GB വേരിയന്റിന് 2,699 യുവാൻ (ഏകദേശം 38,120 രൂപ), 12GB+512GB വേരിയന്റിന് 2,999 യുവാൻ (ഏകദേശം 42,355 രൂപ) എന്നിങ്ങനെയാണ് വില. ഇന്ത്യയിൽ ഇത് ഓപ്പോ F35 പ്രോ (Oppo F35 Pro) എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്.