Water Distribution: 3 ദിവസം തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങും; മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം
Thiruvananthapuram Water Supply Interruption: നവംബർ 4, 5, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവൃത്തികളാണ് മാറ്റിയത്. നവംബർ 5 മുതൽ 7 വരെ തിരുവനന്തപുരത്ത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. ജനങ്ങളോട് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 15 വാർഡുകളിൽ മൂന്ന് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റിയുടെ (KWA) അറിയിപ്പ്. വെള്ളയമ്പലം ജല ശുദ്ധീകരണശാലയിൽ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ മാറ്റി വെച്ചതിനെ തുടർന്നാണ് പുതിയ അറിയിപ്പ്. ജനങ്ങളോട് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
നവംബർ 4, 5, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവൃത്തികളാണ് മാറ്റിയത്. നവംബർ 5 മുതൽ 7 വരെ തിരുവനന്തപുരത്ത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. ഇതനുസരിച്ച് നവംബർ 10, 11, 12 തീയതികളിലാണ് ഇനി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.
ജലവിതരണത്തെ ബാധിക്കുന്ന ദിവസങ്ങൾ
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളം കരുതി വെക്കണമെന്നും വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു. ആദ്യ ദിവസം ജലവിതരണം ഭാഗികമായി തടസ്സപ്പെടും. 13ന് രാത്രിയോടെ എല്ലാ വാർഡുകളിലും ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ALSO READ: ശക്തമായ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ പ്രവചനം
നവംബർ 10, 11: ജലവിതരണം ഭാഗികമായി തടസ്സപ്പെടും.
നവംബർ 12: ജലവിതരണം പൂർണ്ണമായി മുടങ്ങും.
നവംബർ 13: രാത്രിയോടെ എല്ലാ വാർഡുകളിലും ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലവിതരണം തടസ്സപ്പെടുന്ന വാർഡുകൾ
- തമ്പാനൂർ
- ഫോർട്ട്
- ശ്രീവരാഹം
- ചാല
- വലിയശാല
- മണക്കാട്
- ആറ്റുകാൽ
- വള്ളക്കടവ്
- കമലേശ്വരം
- കളിപ്പാൻകുളം
- പെരുന്താന്നി
- വലിയതുറ
- ചാക്ക
- അമ്പലത്തറ
- ശ്രീകണ്ഠേശ്വരം
സ്പെഷ്യൽ സ്കൂൾ കലോത്സവം
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 5 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളും കാഴ്ച, കേൾവിപരിമിതിയുള്ള കുട്ടികളുമാണ് ഈ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടുന്ന മിടുക്കർക്ക് 1,000 രൂപ വീതം പ്രൈസ് മണി നൽകും. അതേസമയം, വരും വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒന്നിച്ച് നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപനം വന്നിരുന്നു.
English Summary:
Water supply will be disrupted in 15 wards of Thiruvananthapuram Corporation on November 10, 11 and 12 due to cleaning and maintenance work at the Vellayambalam water treatment plant, according to the Kerala Water Authority. Water supply will be partially affected on November 10 and 11 and completely suspended on November 12.