AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

14 വയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ നോക്കിയ പോക്സോ കേസ് പ്രതി ​കോടതിയുടെ ​ഒന്നാം നിലയിൽ നിന്ന് ചാടി

POCSO case accused jumps from the first floor of the court: 14 വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ അദിനാൻ രണ്ട് മാസം മുമ്പ് ജയിലിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിന്നാലെ അ‌തിജീവിതയായ 14 വയസുകാരിയുടെ വീട്ടിലെത്തി ഇയാൾ ആക്രമണം നടത്തി. ഈ കേസിൽ അ‌റസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടിയത്.

14 വയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ നോക്കിയ പോക്സോ കേസ് പ്രതി ​കോടതിയുടെ ​ഒന്നാം നിലയിൽ നിന്ന് ചാടി
Pocso Case Accused Jumps From The First Floor Of The Court In PerumbavoorImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 04 Nov 2026 | 06:52 AM

പെരുമ്പാവൂർ: 14 വയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ​കൈവിലങ്ങുമായി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടി. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനിഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാംനിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച ​വൈകിട്ട് കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. കൈവിലങ്ങണിയിച്ചിരുന്ന പ്രതി, ഒന്നാം നിലയിലെ കോടതിമുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ താഴേക്ക് ചാടുകയായിരുന്നു. പോലീസുകാർ ഉടൻതന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദിനാന് ഗുരുതരമായ പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.

14 വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ അദിനാൻ രണ്ട് മാസം മുമ്പ് ജയിലിലായിരുന്നു. ഓഗസ്റ്റ് എട്ടിന് അ‌റസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട അദിനാൻ കഴിഞ്ഞമാസം 18-ാം തീയതിയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ അ‌തിജീവിതയായ 14 വയസുകാരിയുടെ വീട്ടിലെത്തി ഇയാൾ ആക്രമണം നടത്തി.

ALSO READ: അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും

14 വയസുകാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറിയ അ‌ദിനാൻ പെൺകുട്ടിയെ വലിച്ചിഴച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്ന് കത്തികൊണ്ട് ആക്രമിച്ചു. ആദ്യം കഴുത്തറുക്കാനാണ് ശ്രമിച്ചത്, എന്നാൽ പെൺകുട്ടി കുതറിമാറി. ഇതിനിടെ പെൺകുട്ടിയുടെ കൈകൾക്ക് പരിക്കേറ്റു. നിലവിളികേട്ട് അടുത്തുള്ള വീട്ടിലെ രണ്ട് യുവാക്കൾ ഇവിടേക്ക് ഓടിയെത്തുകയും അദിനാനെ തടയാൻ ശ്രമിക്കുകയും ചെയ്തു.

ആക്രമണം തടയുന്നതി​നിടെ രക്ഷിക്കാനെത്തിയ യുവാക്കൾക്കും പരിക്കേറ്റു. എന്നാൽ കൂടുതൽ ആളുകൾ അ‌ദിനാൻ ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് എത്തി, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ അതിജീവിതയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടിൽനിന്നാണ് അ‌ദിനാനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ചൊവ്വാഴ്ച പോലീസ് ഇയാളെ പെരുമ്പാവൂർ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു ഒന്നാം നിലയിൽ നിന്നുള്ള പ്രതിയുടെ ചാട്ടം.

​കൈവിലങ്ങുമായി പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടിയ ഉടൻ തന്നെ പൊലീസുകാർ ഓടിയെത്തി പ്രതിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളെ സ്കാനിങ്ങിന് വിധേയമാക്കി. അ‌ദിനാന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

English Summary

An accused person in a case involving the attempted murder of a 14-year-old girl by slitting her throat jumped from the first floor of the court building while still in handcuffs. The individual, 22-year-old Muhammad Adinan residing at Karuvillil House, Perumanibhagam, Arakkapadi, Perumbavoor, attempted suicide by jumping from the first floor of the Perumbavoor court. The incident occurred on Tuesday evening when he was brought to the court to be produced before the magistrate.

Follow Us