Horoscope Today: ഈ നക്ഷത്രക്കാർക്ക് ചിലവ് വർദ്ധിക്കും, പക്ഷേ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം
Horoscope Today In Malayalam: കൃത്യമായ പ്ലാനിംഗും മുൻകരുതലുകളും സ്വീകരിച്ചാൽ വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സാധിക്കും. ചില രാശിക്കാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക പ്രശനം, ആരോഗ്യം, പഠനം തുടങ്ങി മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഇന്നത്തെവിശദമായ രാശിഫലം എന്താണെന്ന് നമുക്ക് വായിച്ചറിയാം.
ഇന്ന് നവംബർ നാലാം തീയതി, തുലാം മാസം 18. ഗ്രഹസ്ഥാനങ്ങളുടെ വ്യതിയാനം കാരണം ചില രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ പ്ലാനിംഗും മുൻകരുതലുകളും സ്വീകരിച്ചാൽ വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സാധിക്കും. ചില രാശിക്കാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക പ്രശനം, ആരോഗ്യം, പഠനം തുടങ്ങി മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഇന്നത്തെവിശദമായ രാശിഫലം എന്താണെന്ന് നമുക്ക് വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് ധനലാഭത്തിന് സാധ്യതയുണ്ടെങ്കിലും അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. വായ്പകൾ നൽകുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും.
ALSO READ: കന്നി രാശിയിലെ ശുക്രൻ ഈ മൂന്ന് രാശികളുടെ സമ്പത്ത് വർദ്ധിപ്പിക്കും!
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വരുമാനത്തിൽ വർദ്ധനവുണ്ടാകുമെങ്കിലും കുടുംബാവശ്യങ്ങൾക്കായി വലിയൊരു തുക ചെലവഴിക്കേണ്ടി വരും. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ബിസിനസ്സിൽ പുതിയ അവസരങ്ങൾ തേടിയെത്തും. വിദ്യാർത്ഥികൾ വിദേശയാത്രയ്ക്കോ ഉപരിപഠനത്തിനായോ പണം ചെലവാകും. ആലോചിക്കാതെ കരാറുകളിൽ ഒപ്പിടരുത്.
കർക്കടകം
കർക്കടകം രാശിക്കാർക്ക് വീട് പണി, വാഹന അറ്റകുറ്റപ്പണികൾ എന്നിവ കാരണം അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യേണ്ട ദിവസമാണ്. ചില ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടിയേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലാമാണ്. പക്ഷേ പണം അമിതമായി ചിലവാക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം വേണം. തൊഴിൽ രംഗത്ത് ഉന്നതിയും അനുകൂല തീരുമാനങ്ങളും ഉണ്ടാകും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. എങ്കിലും ചികിത്സാ ആവശ്യങ്ങൾക്കായി തുക ചെലവായേക്കാം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ പ്രാർത്ഥനകൾ സഹായിക്കും.
തുലാം
തുലാം രാശിക്കാർക്ക് കൂട്ടുകാരുമായി ചേർന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലമായ സാഹചര്യം വന്നുചേരും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് തൊഴിൽപരമായ യാത്രകൾ പോകേണ്ടി വന്നേക്കാം. യാത്രാവേളകളിൽ പണമോ വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെടാതെ സൂക്ഷിക്കണം. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
ധനു
ധനു രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യമായി പണം ചെലവഴിക്കരുത്. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും. പുതിയ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.
മകരം
മകരം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ വളരെ ജാഗ്രത പുലർത്തേണ്ട ദിവസമാണ്. മുൻപിൻ നോക്കാതെയുള്ള പണമിടപാടുകൾ വലിയ നഷ്ടമുണ്ടാക്കാം. ആരോഗ്യപ്രശ്നങ്ങൾ മാറി സുഖപ്പെടും.
കുംഭം
കുംഭം രാശിക്കാർക്ക് കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കൂട്ടുകാരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ആരോഗ്യം മോശമാകാതെ ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാർക്ക് ശത്രുദോഷങ്ങളിൽ നിന്ന് മുക്തി നേടും. സാമ്പത്തിക ഭദ്രതയുണ്ടാകുമെങ്കിലും സുഹൃത്തുക്കൾക്കായി പണം ചെലവാകും. ആവശ്യമില്ലാത്ത ഓൺലൈൻ ഷോപ്പിംഗ് ഒഴിവാക്കുക.
English Summary:
Today Horoscope In Malayalam november 4 says these stars faces huge financial problems and health issues. Check the latest rashi phalam and zodiac sign prediction.