7000mAh ബാറ്ററിയുമായി പുതിയ ഓപ്പോ പതിനാലാമൻ! ഓപ്പോ K14 ​ലൈറ്റ് 16ന് ഇന്ത്യയിൽ | Oppo K14 Lite with 7000mAh battery to launch in India on September 16; details inside Malayalam news - Malayalam Tv9

7000mAh ബാറ്ററിയുമായി പുതിയ ഓപ്പോ പതിനാലാമൻ! ഓപ്പോ K14 ​ലൈറ്റ് 16ന് ഇന്ത്യയിൽ

Published: 

14 Sep 2026 | 12:45 AM

Oppo K14 Lite to launch in India on September 16: ഓപ്പോ K14 സീരീസിന്റെ ഭാഗമായി ഓപ്പോ K14 ​ലൈറ്റ് (OPPO K14 Lite) എന്ന പുതിയ മോഡൽ സെപ്റ്റംബർ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതി​ലെ 7,000mAh ബാറ്ററി ഉപയോഗിച്ച് ഒരു ദിവസമോ അ‌തിലേറെ സമയമോ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

1 / 5
 ഓപ്പോ തങ്ങളുടെ K സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഓപ്പോ K14 സീരീസിന്റെ ഭാഗമായി ഓപ്പോ K14 ​ലൈറ്റ് (OPPO K14 Lite) എന്ന പുതിയ മോഡൽ സെപ്റ്റംബർ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. (Image credit: Oppo).

2 / 5
ഓപ്പോ K14 സീരീസിൽ ഇതിനകം ഓപ്പോ K14 5ജി, ഓപ്പോ K14x 5ജി എന്നീ മോഡലുകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് K14 ​ലൈറ്റ് എന്ന മോഡൽ ഈ ആഴ്ച എത്തുന്നത്. സീരീസിലെ ബജറ്റ് ഓപ്ഷനായിരിക്കും ഇത് എന്ന് വിലയിരുത്തപ്പെടുന്നു. 7,000mAh ശേഷിയുള്ള ബാറ്ററി ഈ സ്മാർട്ട്ഫോണിൽ ഉണ്ട് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

3 / 5
ഇതുവരെ സ്ഥിരീകരിച്ച ഫീച്ചറുകൾ പ്രകാരം, ബാറ്ററി ശേഷി തന്നെയാണ് ഓപ്പോ K14 ​ലൈറ്റിന്റെ ​ഹൈ​ലൈറ്റ്. ഇതി​ലെ 7,000mAh ബാറ്ററി ഉപയോഗിച്ച് ഒരു ദിവസമോ അ‌തിലേറെ സമയമോ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്ന് കമ്പനി അ‌വകാശപ്പെടുന്നു. ടീസർ അനുസരിച്ച്, ഇതിന്റെ ബാറ്ററിക്ക് ആറ് വർഷത്തെ ആയുസ്സ് ലഭിക്കും.

4 / 5
 ബജറ്റ് വിഭാഗത്തിലെ മിക്ക ഫോണുകളും ഇപ്പോൾ 7,000mAh അ‌ല്ലെങ്കിൽ അ‌തിന് മുകളിൽ ബാറ്ററി ശേഷിയോടെ ആണ് എത്തുന്നത്. അ‌തിനാൽ വില എന്തായിരിക്കും എന്നത് അ‌നുസരിച്ചായിരിക്കും ഈ ഓപ്പോ ഫോൺ ഇന്ത്യയിൽ സ്വീകരിക്കപ്പെടുക. ലാവെൻഡർ, ബ്രൗൺ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുക.

5 / 5
 ബാറ്ററി ശേഷിയ്ക്കപ്പുറം, ഉടൻ ലോഞ്ചിന് ഒരുങ്ങുന്ന ഈ ഓപ്പോ ഫോണിന്റെ മറ്റ് ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെപ് റ്റംബർ 16ലെ ലോഞ്ചിന് ശേഷം ഓപ്പോ വെബ്​സൈറ്റ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഇത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്