8000mAh ബാറ്ററി, IP69K റേറ്റിങ്, 4000 രൂപ ഡിസ്കൗണ്ടും; ഓപ്പോ K14 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു | Oppo K14 Plus launched in India with 8000mAh battery, IP69K rating; Full specs, price and more Malayalam news - Malayalam Tv9

8000mAh ബാറ്ററി, IP69K റേറ്റിങ്, 4000 രൂപ ഡിസ്കൗണ്ടും; ഓപ്പോ K14 പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

29 Sep 2026 | 04:10 PM

Oppo K14 Plus launched in India: ഓപ്പോ തങ്ങളുടെ K14 സീരീസിന്റെ ഭാഗമായി ഓപ്പോ K14 പ്ലസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB+128GB വേരിയന്റിന് 29,999 രൂപയും 8GB+128GB വേരിയന്റിന് 32,999 രൂപയും 8GB+256GB വേരിയന്റിന് 35,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 25999 രൂപ, 28,999 രൂപ, 31,999 രൂപ വിലകളിൽ വാങ്ങാനാകും.

1 / 7
ഓപ്പോ തങ്ങളുടെ K14 സീരീസിന്റെ ഭാഗമായി ഓപ്പോ K14 പ്ലസ് 5ജി (OPPO K14 Plus 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു.  മിഡ് റേഞ്ച് സെഗ്മെന്റിലെ പുതിയ ഓപ്ഷനായി എത്തിയിരിക്കുന്ന ഈ ഓപ്പോ ഫോൺ ശക്തമായ ബാറ്ററി ശേഷിയുമായാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സാധ്യമായ മികച്ച ഫീച്ചറുകൾ തന്നെ ഓപ്പോ അ‌വതരിപ്പിച്ചിരിക്കുന്ന K14 പ്ലസിന്റെ പ്ലസ് അ‌തിലെ 8000mAh ബാറ്ററി തന്നെയാണ്. ഇതോടൊപ്പം 144Hz 1.5K AMOLED പാനൽ, IP69K റേറ്റിങ് എന്നിവയും ഈ ഫോണിന്റെ ആകർഷകമായ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. (Image credit: Oppo India)

2 / 7
 4nm മീഡിയടെക് ഡൈമെൻസിറ്റി 7360 MAX പ്രോസസർ കരുത്തിലാണ് ഓപ്പോ K14 പ്ലസ് അ‌വതരിപ്പിച്ചിരിക്കുന്നത്.  5,000mm² വേപ്പർ ചേമ്പർ തെർമൽ മാനേജ്മെന്റ് സിസ്റ്റം ഇതിലുണ്ട്. 50MP പ്രൈമറി ക്യാമറ അ‌ടക്കമുള്ള റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. മികച്ച ഫീച്ചറുകൾ സഹിതം 25000 രൂപയോടടതുത്ത വിലയിൽ ലഭ്യമാകുന്നതിനാൽ, വരാൻ പോകുന്ന ദീപാവലി സീസണിലെ കച്ചവടത്തിൽ ഈ ഓപ്പോ ഫോ​ൺ താരമാകാൻ സാധ്യതയുണ്ട്.

3 / 7
 പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2772 × 1272 പിക്സലുകൾ) 144Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K AMOLED സ്ക്രീൻ, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 + IP69K റേറ്റിങ് എന്നിവയും ഇതിലുണ്ട്.

4 / 7
 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 6-ൽ ആണ് പ്രവർത്തനം.

5 / 7
 ക്യാമറകളുടെ കാര്യമെടുത്താൽ, 1/2″ സ്മാർട്ട്സെൻസ് SC532HS സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 2MP GC 1/5″ GC02M1B ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും, സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പർച്ചർ) ഇതിലുണ്ട്.

6 / 7
 8000mAh ബാറ്ററി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

7 / 7
 വിലയും ലഭ്യതയും: ഓപ്പോ K14 പ്ലസ് 5ജിയുടെ 6GB+128GB വേരിയന്റിന് 29,999 രൂപയും 8GB+128GB  വേരിയന്റിന് 32,999 രൂപയും 8GB+256GB വേരിയന്റിന് 35,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 25999 രൂപ, 28,999 രൂപ, 31,999 രൂപ വിലകളിൽ വാങ്ങാനാകും. ബിഗ് ബില്യൺ ഡേയ്‌സ് സെയിലിനോട് അ‌നുബന്ധിച്ച് ഒക്ടോബർ 8 മുതൽ ഫ്ലിപ്കാർട്ടിലൂടെയും ഓപ്പോ വെബ്​സൈറ്റിലൂടെയും വിൽപ്പന ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ