Orange vs Banana: ഓറഞ്ചോ അതോ വാഴപ്പഴമോ: രാവിലത്തെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണങ്ങൾ
Orange vs Banana For Breakfast: ഓറഞ്ചും വാഴപ്പഴവും ശരീരത്തിൽ വ്യത്യസ്ത രീതിയിലുള്ള ഗുണങ്ങളാണ് നൽകുന്നത്. വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റുകളും പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ ഇവ സഹായിക്കും. നിങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഓറഞ്ചോ വാഴപ്പഴമോ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണത്തെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരം അല്പം ക്ഷീണത്തിലായിരിക്കും. നമ്മള് രാവിലെ കഴുക്കുന്ന ഭക്ഷണമാണ് ആ ഒരു ദിവസം മുഴുവനുമുള്ള ഊർജ്ജം നൽകുന്നത്. എന്നാൽ നിങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഓറഞ്ചോ വാഴപ്പഴമോ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണത്തെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (Image Credits: Getty Images)

അതെ ഇനി മുതൽ ഇവയിൽ ഏതാണ് പ്രാതലിന് നല്ലതെന്ന് ചിന്തിച്ച് വേണം കഴിക്കാൻ. ഓറഞ്ചും വാഴപ്പഴവും ശരീരത്തിൽ വ്യത്യസ്ത രീതിയിലുള്ള ഗുണങ്ങളാണ് നൽകുന്നത്. വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റുകളും പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ ഇവ സഹായിക്കും.

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ബിപി നിയന്ത്രിക്കാനും വളരെ നല്ലതാണ്. ഇതിലെ ഫൈബർ ദഹനപ്രക്രിയ സുഖമമാക്കുന്നു. എന്നാൽ വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് ചിലരിൽ വയറുവീർക്കൽ പോലുള്ള അവസ്ഥകൾക്ക് കാരണമായേക്കാം. അതിനാൽ നട്സുകളുടെ ഒപ്പമോ മറ്റ് ആഹാരത്തോടൊപ്പമോ കഴിക്കാൻ ശ്രമിക്കുക.

ഓറഞ്ചിൽ 87 ശതമാനത്തോളവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. രാവിലെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ ഇത് വളരെയധികം നല്ലതാണ്. വിറ്റാമിൻ സി-യുടെ കലവറയായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും ഓറഞ്ച് വളരെ നല്ലതാണ്.

പക്ഷേ ഓറഞ്ച് അസിഡിറ്റി ഉള്ള പഴമായതിനാൽ ഗ്യാസ്‌ട്രൈറ്റിസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നമുള്ളവർ വെറും വയറ്റിൽ ഇത് കഴിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ നിങ്ങൾ പ്രഭാത ഭക്ഷണത്തിന് ശേഷം ഓറഞ്ച് കഴിക്കാവുന്നതാണ്. ഓറഞ്ച് ജ്യൂസിൻ്റെ കാര്യത്തിലായാലും ഇതൊന്ന് ശ്രദ്ധിക്കണം.