ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ; പട്ടികയിൽ വമ്പൻ ചിത്രങ്ങൾ | OTT Releases Malayalam This Week Dude Avihitham Inspector Bungalow And Poyyamozhi Start Streaming Today Malayalam news - Malayalam Tv9

OTT Releases Malayalam: ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ; പട്ടികയിൽ വമ്പൻ ചിത്രങ്ങൾ

Published: 

14 Nov 2025 07:09 AM

OTT Releases Malayalam This Week: ഡ്യൂഡ് മുതൽ ഇൻസ്പെക്ടർ ബംഗ്ലാവ് വരെ ഇന്ന് ഒടിടിയിലെത്തുന്ന ചില സിനിമകളും സീരീസുകളുമുണ്ട്. ഇവ പരിശോധിക്കാം.

1 / 5ഈ ആഴ്ചയിൽ ഒടിടി പ്രദർശനം ആരംഭിക്കുന്ന ചില സിനിമകളുണ്ട്. പല സിനിമകളും നവംബർ 14നാണ് ഒടിടിയിലെത്തുക. ഇന്ന് സ്ട്രീമിങ് ആരംഭിക്കുന്ന സിനിമകളും വെബ് സീരീസുകളും പരിഗണിക്കുമ്പോൾ ചില വമ്പൻ പേരുകൾ കാണാം. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം. (Image Credits- Unsplash)

ഈ ആഴ്ചയിൽ ഒടിടി പ്രദർശനം ആരംഭിക്കുന്ന ചില സിനിമകളുണ്ട്. പല സിനിമകളും നവംബർ 14നാണ് ഒടിടിയിലെത്തുക. ഇന്ന് സ്ട്രീമിങ് ആരംഭിക്കുന്ന സിനിമകളും വെബ് സീരീസുകളും പരിഗണിക്കുമ്പോൾ ചില വമ്പൻ പേരുകൾ കാണാം. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം. (Image Credits- Unsplash)

2 / 5

ഡ്യൂഡ്: ഇന്ന് പുറത്തുവരുന്ന സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഡ്യൂഡ്. കീർത്തീശ്വരൻ്റെ സംവിധാനത്തിൽ, യുവതാരം പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിച്ച സിനിമ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സിനിമ കാണാം.

3 / 5

പൊയ്യാമൊഴി: നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് പൊയ്യാമൊഴി. ജാഫർ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സുധി അന്നയുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ഇന്ന് മുതൽ മനോരമ മാക്സിലൂടെ സിനിമ ഒടിടി പ്രേക്ഷകർക്ക് കാണാം.

4 / 5

അവിഹിതം: തിങ്കളാഴ്ച നിശ്ചയം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ സിനിമയാണ് അവിഹിതം. ഉണ്ണി രാജ്, വിനീത് ചാക്യാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിൽ ഇന്ന് സിനിമ സ്ട്രീമിങ് ആരംഭിക്കും.

5 / 5

ഇൻസ്പെക്ടർ ബംഗ്ലാവ്: സൈജു എസ്എസ് അണിയിച്ചൊരുക്കുന്ന വെബ് സീരീസാണ് ഇൻസ്പെക്ടർ ബംഗ്ലാവ്. ശബരീഷ് വർമ്മ, ഷാജു ശ്രീധർ തുടങ്ങിയവരാണ് ഇൻസ്പെക്ടർ ബംഗ്ലാവിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ സീ5ൽ ഇൻസ്പെക്ടർ ബംഗ്ലാവ് കാണാൻ സാധിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും