AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വേനൽ മഴ കനിയുമോ? ഇന്ന് മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ അറിയാം

Kerala Today Weather Update: പാലക്കാട്, തൃശൂർ തുടങ്ങിയ മേഖലകളിൽ താപനില ശരാശരിയിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മേഘാവൃതമായ അന്തരീക്ഷം ഉണ്ടായേക്കാമെങ്കിലും മഴയ്ക്കുള്ള പ്രതീക്ഷയില്ല.

Kerala Weather Update: വേനൽ മഴ കനിയുമോ? ഇന്ന് മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ അറിയാം
Summer In KeralaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 06 Mar 2026 | 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ഒഴിയുന്നു. ഇന്ന് എട്ട് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം, മിക്ക ജില്ലകളിലും ചൂട് വർദ്ധിക്കുകയാണ്. പാലക്കാട്, തൃശൂർ തുടങ്ങിയ മേഖലകളിൽ താപനില ശരാശരിയിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മേഘാവൃതമായ അന്തരീക്ഷം ഉണ്ടായേക്കാമെങ്കിലും മഴയ്ക്കുള്ള പ്രതീക്ഷയില്ല.

ALSO READ: മഴ കാത്ത് മലയാളി… നാട് ചുട്ടുപൊള്ളുന്നു; സംസ്ഥാനത്തെ ഇന്ന് ആശ്വാസ മഴയുണ്ടോ?

മുന്നറിയിപ്പില്ലാത്തതിനാൽ തന്നെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ ചൂട് കടുക്കുന്നതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു.

മാർച്ച് ഏഴ്, എട്ട് തീയതികളിൽ തെക്കൻ ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നിലവിൽ എവിടെയും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വേനൽ കടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വേനൽ കാലത്ത് കാപ്പി ചായ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. പകരം, ഇളനീർ, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ശീലമാക്കുക.

അതുപോലെ ഭക്ഷണത്തിൽ ജലാംശം അടങ്ങിയ പഴങ്ങളും പച്ചകറികളും ഉൾപ്പെടുത്തുക. വെള്ളരിക്ക, തണ്ണിമത്തൻ, തൈര്, ചീര തുടങ്ങിയവ.

എണ്ണമയമുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്, കൂടാതെ ഇവ ശരീരതാപം വർദ്ധിപ്പിക്കും.

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. തിളപ്പിച്ച് ആറിച്ച വെള്ളം മാത്രം കുടിക്കുക.

 

Follow Us