തോൽവി സമ്മതിച്ച് ബിസിസിഐ; ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു | Pacer Mohammed Shami Might Get Selected in Indian Team For New Zealand ODI Series according to Reports Malayalam news - Malayalam Tv9

Mohammed Shami: തോൽവി സമ്മതിച്ച് ബിസിസിഐ; ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു

Published: 

31 Dec 2025 | 03:26 PM

Shami To Team India: മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു. ന്യൂസീലൻഡിനെതിരെ താരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

1 / 5ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരത്തിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള ടീമിൽ താരം പരിഗണനയിലുണ്ടെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. (Image Credits - PTI)

ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരത്തിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള ടീമിൽ താരം പരിഗണനയിലുണ്ടെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. (Image Credits - PTI)

2 / 5

"മുഹമ്മദ് ഷമിയെപ്പറ്റി ഇടയ്ക്കിടെ ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹം പരിഗണനയ്ക്ക് പുറത്തല്ല. ഫിറ്റ്നസ് മാത്രമാണ് ഒരേയൊരു ആശങ്ക. അദ്ദേഹത്തെപ്പോലൊരു ബൗളർ വിക്കറ്റ് നേടും. സെലക്ഷൻ റഡാറിൽ തന്നെയാണ് മുഹമ്മദ് ഷമി ഇപ്പോൾ ഉള്ളത്."- റിപ്പോർട്ടിൽ പറയുന്നു.

3 / 5

ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് എൻഡിടിവിയുടെ റിപ്പോർട്ട്. "ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം ഉൾപ്പെട്ടേക്കാം. അങ്ങനെ ടീമിൽ ഉൾപ്പെട്ടാൽ അതിശയിക്കരുത്. 2027 ലോകകപ്പ് ടീമിലേക്ക് പോലും അദ്ദേഹത്തിന് സാധ്യതയുണ്ട്."- റിപ്പോർട്ട് തുടരുന്നു.

4 / 5

ഇക്കൊല്ലത്തെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും താരം അതിന് ശേഷം ഇന്ത്യക്കായി കളിച്ചില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരെയാണ് താരം അവസാനമായി ഏകദിനം കളിച്ചത്. 2023 ജൂലായിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് താരത്തിൻ്റെ അവസാന ടെസ്റ്റ്.

5 / 5

ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ തുടരെ ഗംഭീരപ്രകടനങ്ങൾ നടത്തി താരം നിറഞ്ഞുനിന്നു. രഞ്ജി, വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റുകളിലൊക്കെ ഷമി തകർപ്പൻ ഫോമിലായിരുന്നു. ഇതാണ് താരം വീണ്ടും ചർച്ചകളിൽ നിറയാൻ കാരണം.

കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പെട്ടെന്ന് സ്ട്രെസ് കുറയ്ക്കണോ? അതിനും വഴിയുണ്ട്
ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി