AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Abhishek Sharma : അഭിഷേകിന് ഇതെന്ത് പറ്റി പടിക്കൽ കലമുടയ്ക്കാൻ? ന്യൂസിലാൻഡിനെതിരെ കളിച്ചതെല്ലാം മറന്നോ?

Abhishek Sharma T20 World Cup Performance : അഭിഷേക് ശർമ കളിച്ച മൂന്ന് മത്സരങ്ങളിലും താരം റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. അതേസമയം ലോകകപ്പ് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ രണ്ട് അർധ സെഞ്ചുറികൾ നേടി ടോപ്പ് പെർഫോർമറായിരുന്നു അഭിഷേക് ശർമ

Abhishek Sharma : അഭിഷേകിന് ഇതെന്ത് പറ്റി പടിക്കൽ കലമുടയ്ക്കാൻ? ന്യൂസിലാൻഡിനെതിരെ കളിച്ചതെല്ലാം മറന്നോ?
Abhishek SharmaImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 18 Feb 2026 | 10:01 PM

ടി20 ലോകകപ്പിൽ മൂന്ന് ഡക്കെന്ന നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ സെൻ്റർ ഓഫ് അട്രാക്ഷനായിരുന്ന താരമാണ് ഇപ്പോൾ ഒരു റൺസടിക്കാൻ കഷ്ടപ്പെടുന്നത്. നേരത്തെ കൃത്യമായി കണക്ക് കൂട്ടി സിക്സറുകൾ പറത്തിയിരുന്ന ഇന്ത്യൻ ഓപ്പണർ ഇപ്പോൾ നിർണായക ടൂർണമെൻ്റ് സമ്മർദ്ദത്തിൽ അടിപതറുകയാണ്. ഇന്ന് നെതർലൻഡിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ അഭിഷേക ബോൾഡായപ്പോൾ ടീമിനെ ഒന്നടങ്കമാണ് സമ്മർദ്ദിലാഴ്ത്തിയത്.

ടൂർണമെൻ്റിൽ കളിച്ച മൂന്ന് മത്സരത്തിൽ നിന്നും ഏഴ് പന്തുകൾ നേരിട്ട ഇന്ത്യൻ ഓപ്പണർക്ക് ഒരു റൺസ് ഇപ്പോഴും അകലെയാണ്. ഇടയ്ക്ക് അസുഖബാധയെ തുടർന്ന് നമീബിയയ്ക്കെതിരെയുള്ള മത്സരത്തിൽ നിന്നും മാറി നിന്നിരുന്നു. ഇന്ന് ഡച്ച് ടീമിനെതിരെ നേരിട്ട മൂന്ന് പന്തുകളിലും ഒട്ടും ആത്മവിശ്വാസമില്ലാത്ത ബാറ്ററെ പോലെയായിരുന്നു അഭിഷേക് കാണാനിടയായത്. ആദ്യ രണ്ട് പന്തുകൾ ഫ്ലാറ്റർ ഡെലവിറെകളായിരുന്നു ഇന്ത്യൻ വംശജനായ ഡച്ച് താരം ആര്യൻ ദത്ത അഭിഷേകിനെതിരെ എറിഞ്ഞത്. അത് രണ്ട് കവറിലേക്ക് അടിച്ച് ഡിഫെൻസ് ചെയ്യുകയായിരുന്നു ഇന്ത്യയുടെ ഇടംകൈയ്യൻ താരം. എന്നാൽ മൂന്നാമത്തെ പന്ത് അൽപം വേഗതയിൽ ലെഗ് സൈഡിലേക്ക് തന്നെ ആര്യൻ ദത്തയെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്ററുടെ ജഡ്ജുമെൻ്റ് തെറ്റി. ബോൾഡ് ഔട്ട്, ലോകകപ്പിൽ ഒരു റൺസെടുക്കാനുള്ള അഭിഷേക് ശർമയുടെ കാത്തിരിപ്പ് തുടരുന്നു…

ALSO READ : Ishan Kishan: ഇന്ന് ഇഷാന്‍ യാഥാര്‍ത്ഥ്യമാകുന്നതെല്ലാം, അന്ന് സഞ്ജുവിനെയോര്‍ത്ത് മലയാളി കണ്ട സ്വപ്‌നങ്ങള്‍; ‘തലവര’ തിരുത്തിയ പോക്കറ്റ് ഡൈനാമോ

പാകിസ്താനെതിരെയുള്ള മത്സരത്തിൽ സ്പിന്നർ സൽമാൻ അഘായുടെ പന്തിലാണ് അഭിഷേക് പുറത്താകുന്നത്. ഇനി സ്പിന്നിൽ കളിക്കുന്നതിൻ്റെ പ്രശ്നമാണെന്ന് കരുതുമ്പോൾ, യുഎസിനെതിരെയുള്ള മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കായത് പേസ് താരം അലി ഖാൻ്റെ പന്തിലായിരുന്നു. അഭിഷേകിൻ്റെ വിക്കറ്റ് വീഴ്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് താരത്തിൻ്റെ ഷോട്ട് സെലക്ഷനിലെ പോരാഴ്മ തന്നെയാണ്. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ മികച്ച രീതിയിൽ കളിച്ച താരം ഇപ്പോൾ ഒരു മികച്ച ഷോട്ട് എടുക്കാൻ പെടുന്ന കഷ്ടപ്പാടാണ് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നത്. അതേസമയം കിവീസിനെതിരെയുള്ള പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ അഭിഷേക് ഡക്കായി പുറത്തായിരുന്നു. എന്നാൽ ആ തിരിച്ചടികൾക്ക് രണ്ട് അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം തിരികെ വന്നിരിന്നു.

Follow Us