AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Cochin Shipyard: ഓഹരി വിപണി കുലുങ്ങും; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 360 മില്യണ്‍ ഡോളറിന്റെ കരാര്‍

Cochin Shipyard 6 Ships Deal: മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ലേബലില്‍ കപ്പല്‍ നിര്‍മിക്കാനുള്ള ആദ്യ അന്താരാഷ്ട്ര ഓര്‍ഡര്‍ കൂടിയാണിത്. കരാര്‍ പ്രകാരം ആദ്യ കപ്പല്‍ 36 മാസത്തിനുള്ളില്‍ കൈമാറാന്‍ ധാരണയായി. പിന്നീടുള്ള കപ്പലുകള്‍ ആറ് മാസത്തെ ഇടവേളയിലും വിതരണം ചെയ്യും.

Cochin Shipyard: ഓഹരി വിപണി കുലുങ്ങും; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 360 മില്യണ്‍ ഡോളറിന്റെ കരാര്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്Image Credit source: Social Media
Shiji M K
Shiji M K | Updated On: 18 Feb 2026 | 09:58 PM

രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് പുത്തന്‍ കരാര്‍. 1,700 ടിഇയു ശേഷിയുള്ള ആറ് എല്‍എന്‍ജി പവര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ നിര്‍മിക്കാനാണ് കരാര്‍. ഫ്രാന്‍സ് ആസ്ഥാനമായ ഷിപ്പിങ്, ലോജിസ്റ്റിക്‌സ് കമ്പനിയായ സിഎംഎ സിജിഎം ഗ്രൂപ്പില്‍ നിന്നാണ് ഈ വലിയ ഓര്‍ഡര്‍ കൊച്ചിന്‍ ഷിപ്പയാര്‍ഡിന് ലഭിച്ചത്. ഏകദേശം 360 മില്യണ്‍ ഡോളറിന്റെ നിര്‍മാണ കരാറാണ്.

മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ലേബലില്‍ കപ്പല്‍ നിര്‍മിക്കാനുള്ള ആദ്യ അന്താരാഷ്ട്ര ഓര്‍ഡര്‍ കൂടിയാണിത്. കരാര്‍ പ്രകാരം ആദ്യ കപ്പല്‍ 36 മാസത്തിനുള്ളില്‍ കൈമാറാന്‍ ധാരണയായി. പിന്നീടുള്ള കപ്പലുകള്‍ ആറ് മാസത്തെ ഇടവേളയിലും വിതരണം ചെയ്യും. പ്രതിവര്‍ഷം രണ്ട് കപ്പലുകള്‍ എന്ന നിലയിലായിരിക്കും വിതരണമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോസ് വിജെ പറഞ്ഞു.

കപ്പല്‍ നിര്‍മാണത്തിന് പുറമെ, തുറമുഖ ടെര്‍മിനലുകള്‍, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍, വലിയ കപ്പല്‍ നിര്‍മാണം എന്നിവയിലും കൊച്ചിന്‍ ഷിപ്പയാര്‍ഡ് അവസരങ്ങള്‍ പര്യവേഷണം ചെയ്യാനൊരുങ്ങുകയാണ്.

Also Read: Turmeric Cultivation: ഈ സ്വർണം കേരളത്തിലും വിളയും; ചെലവ് കുറവ്, മാസം 50,000 ഉറപ്പ്

ഒരു ഇന്ത്യന്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് ലഭിക്കുന്ന ആദ്യ സെറ്റ് കണ്ടെയ്‌നര്‍ ഷിപ്പ് ഓര്‍ഡറാണിത്. നിര്‍മിക്കാന്‍ പോകുന്ന 1,700 ടിഇയു കണ്ടെയ്‌നര്‍ കപ്പലുകളേക്കാള്‍ വലിയ കപ്പലുകള്‍ നിര്‍മിക്കാന്‍ സിഎസ്എലിന് കഴിയും. അതിനാല്‍ തന്നെ ഇന്ത്യയില്‍ കൂടുതല്‍ കപ്പല്‍ നിര്‍മാണം ഉണ്ടാകുമെന്നും സിഎംഎ സിജിഎമ്മിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ റോഡോള്‍ഫ് സാഡെ പറഞ്ഞു.

അതേസമയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ച പുതിയ ഓര്‍ഡര്‍ ഓഹരി വിപണിയിലും കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 0.24 ശതമാനം ഉയര്‍ന്ന് 1,529.30 ല്‍ ക്ലോസ് ചെയ്തു.

Follow Us