'ശ്രീനിയെ കാണുമ്പോൾ പേര് പോലും അറിയില്ലായിരുന്നു, ദോശയ്ക്ക് വേണ്ടി അടിയുണ്ടാക്കി, ആദ്യ ആഴ്ച നോമിനേറ്റ് ചെയ്തു'; പേളി മാണി | Pearle Maaney Opens Up About Her Bigg Boss Malayalam Season 1 Experience, Reveals She Nominated Srinish Aravind in the First Week Malayalam news - Malayalam Tv9

Pearle Maaney: ‘ശ്രീനിയെ കാണുമ്പോൾ പേര് പോലും അറിയില്ലായിരുന്നു, ദോശയ്ക്ക് വേണ്ടി അടിയുണ്ടാക്കി, ആദ്യ ആഴ്ച നോമിനേറ്റ് ചെയ്തു’; പേളി മാണി

Published: 

26 Oct 2025 15:00 PM

Pearle Maaney - Srinish Aravind Bigg Boss Love Story: ആദ്യ ദിവസം ശ്രീനിയെ കാണുമ്പോൾ തനിക്ക് പേരോ ആളെയോ പോലും അറിയില്ലായിരുന്നു. ഷെയ്ക്ക് ഹാന്റ് കൊടുത്ത് പേര് ചോദിച്ചു. പക്ഷെ ശ്രീനി പേര് പറഞ്ഞപ്പോൾ തന്റെ ശ്രദ്ധ മറ്റുള്ളവരിൽ ആയിരുന്നുവെന്നാണ് പേളി പറഞ്ഞത്.

1 / 5ബി​ഗ് ബോസ് മലയാളം ആ​ദ്യ സീസണിലെ മത്സരാർത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ് ബോസ് വീട്ടിൽ നിന്നായിരുന്നു ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. ഷോയിൽ തുടരാൻ വേണ്ടി ഇരുവരുടെയും സ്ട്രാറ്റജിയാണ് പ്രണയം എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അത് യഥാർത്ഥ പ്രണയമായിരുന്നു. (Image Credits: instagram)

ബി​ഗ് ബോസ് മലയാളം ആ​ദ്യ സീസണിലെ മത്സരാർത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ് ബോസ് വീട്ടിൽ നിന്നായിരുന്നു ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. ഷോയിൽ തുടരാൻ വേണ്ടി ഇരുവരുടെയും സ്ട്രാറ്റജിയാണ് പ്രണയം എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അത് യഥാർത്ഥ പ്രണയമായിരുന്നു. (Image Credits: instagram)

2 / 5

ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഇരുവരും വിവാഹിതരായി. പിന്നാലെ കണ്ടത് ആരും കൊതിക്കുന്ന ദാമ്പത്യജീവിതമാണ്. ഇപ്പോൾ ഇരുവർക്കും രണ്ട് പെൺമക്കൾ ഉണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ബി​ഗ് ബോസ് പ്രണയ കഥയെ കുറിച്ച് പേളി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

3 / 5

പേളി മാണി ഷോയിൽ ബൈസൺ സിനിമയുടെ പ്രമോഷനായി ധ്രുവ് വിക്രമും രജിഷ വിജയനും എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നപറച്ചിൽ.പലപ്പോഴായി പേളി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ അധികം പുറത്ത് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ കൂടി പേളി വെളിപ്പെടുത്തി.

4 / 5

ആദ്യ ആഴ്ചയിൽ എവിക്ഷനിൽ ഉൾപ്പെടാൻ ശ്രീനിയെ താൻ നോമിനേറ്റ് ചെയ്തിരുന്നുവെന്നാണ് പേളി പറഞ്ഞത്.ആദ്യ ദിവസം ശ്രീനിയെ കാണുമ്പോൾ തനിക്ക് പേരോ ആളെയോ പോലും അറിയില്ലായിരുന്നു. ഷെയ്ക്ക് ഹാന്റ് കൊടുത്ത് പേര് ചോദിച്ചു. പക്ഷെ ശ്രീനി പേര് പറഞ്ഞപ്പോൾ തന്റെ ശ്രദ്ധ മറ്റുള്ളവരിൽ ആയിരുന്നുവെന്നാണ് പേളി പറഞ്ഞത്.

5 / 5

ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ താൻ ശ്രീനിയെ നോമിനേറ്റും ചെയ്തു. ദോശയ്ക്ക് വേണ്ടി വഴക്കുണ്ടാക്കിയതിനായിരുന്നു നോമിനേറ്റ് ചെയ്തത്. ശ്രീനിയെ പുറത്താക്കാൻ താൻ ബി​ഗ് ബോസിനോട് ആവശ്യപ്പെട്ടു. ആ ആഴ്ച ശ്രീനിയും തന്നെ നോമിനേറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ തനിക്ക് അത് അറിയില്ലായിരുന്നു. പുറത്ത് വന്ന് എപ്പിസോഡ് കണ്ടപ്പോഴാണ് അത് മനസിലാക്കിയതെന്നാണ് പേളി പറയുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ