Pongal 2026: തൈപ്പൊങ്കല്‍ കൊണ്ടാടാം…കേരളത്തില്‍ ആറ് ജില്ലകള്‍ക്ക് അവധി
Pongal Holiday in Kerala: തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷം പ്രമാണിച്ച് ജനുവരി 15 വ്യാഴാഴ്ച കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏതെല്ലാം ജില്ലകള്‍ക്കാണ് അവധിയെന്ന് അറിയാമോ?

പൊങ്കല്‍ ആഘോഷിക്കാനായി മലയാളികള്‍ക്കും അവധി. തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 15ന് വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. (Image Credits: PTI)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.

വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കല്‍. വിളവെടുപ്പിന്റെ സമൃദ്ധി സമ്മാനിച്ചതില്‍ തമിഴ് ജനത സൂര്യഭഗവാന് നന്ദി അറിയിക്കുകയാണ് ഇതുവഴി. ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പൊങ്കല്‍ ആഘോഷങ്ങള്‍.

ജനുവരി 14നാണ് ബോഗി പൊങ്കല്‍ ആഘോഷം. ഇന്നേ ദിവസം പഴയ സാധനങ്ങളെല്ലാം കത്തിച്ചുകളയും. വീടുകള്‍ ശുദ്ധിയാക്കി, കോലമിട്ട് അലങ്കരിച്ചാണ് തൈപ്പൊങ്കലിനെ വരവേല്‍ക്കുന്നത്.

തൈപ്പൊങ്കല്‍ ദിവസം മണ്‍കലത്തില്‍ നിവേദ്യമുണ്ടാക്കുന്നതിനോടൊപ്പം വിളയിച്ചെടുത്ത എല്ലാ പഴങ്ങളും പച്ചകറികളും ദേവന് സമര്‍പ്പിക്കുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ ജില്ലകളില്‍ എല്ലാ വര്‍ഷവും പൊങ്കലിന് അവധി പ്രഖ്യാപിക്കാറുണ്ട്.