AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Veena George Attack: നേടാം ഒരു പവൻ സ്വർണം! വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ; യൂത്ത് കോൺഗ്രസ്

Veena George Attacked Case Update: റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളോ തെളിവായി നൽകുന്നവർക്ക് ഈ സമ്മാനം ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ കേസ് ശക്തമാകുന്നതിൻ്റെ ഭാ​ഗമായാണ് വെല്ലുവിളി.

Veena George Attack: നേടാം ഒരു പവൻ സ്വർണം! വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ; യൂത്ത് കോൺഗ്രസ്
Veena GeorgeImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Feb 2026 | 04:01 PM

കണ്ണൂർ: ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം രാഷ്ട്രീയ നാടകമാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്. സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ മന്ത്രിയെ ആക്രമിച്ചു എന്നതിന് വീഡിയോ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം പാരിതോഷികമായി പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രം​ഗത്ത്. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പുതിയ വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്.

മന്ത്രിക്ക് പരിക്കേറ്റത് കെഎസ് യു പ്രവർത്തകരുടെ ആക്രമണം മൂലമാണെന്ന സിപിഎം വാദത്തെ പൊളിക്കാനാണ് ഈ വെല്ലുവിളിയിലൂടെ യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മന്ത്രിയെ ആരെങ്കിലും തള്ളുന്നതോ കയ്യേറ്റം ചെയ്യുന്നതോ ആയ ഒരു ദൃശ്യമെങ്കിലും പുറത്തുവിടാൻ സാധിക്കുമോ? എന്നാണ് യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ കേസ് ശക്തമാകുന്നതിൻ്റെ ഭാ​ഗമായാണ് വെല്ലുവിളി.

ALSO READ: വ്യക്തമായില്ല… മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന

മന്ത്രി പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു വരികയായിരുന്നുവെന്നും, ഇപ്പോൾ പുറത്തുവന്ന പരിക്കിൻ്റെ വിവരങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള നാടകമാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളോ തെളിവായി നൽകുന്നവർക്ക് ഈ സമ്മാനം ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.

ഇന്നലെ വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്ക് നേരെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഇതിനുപിന്നാലെ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റെതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. എന്നാൽ, ഈ പരിക്കുകൾ പ്രതിഷേധത്തിനിടയിൽ സംഭവിച്ചതല്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Follow Us