5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Quinoa Benefits: ഓട്‌സ് ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ? വിഷമിക്കേണ്ട ക്വിനോവ ഉണ്ടല്ലോ…

Quinoa Health Benefits: ശരീരഭാരം കുറയ്ക്കാനും ക്വിനോവ കഴിയ്ക്കാവുന്നതാണ്. കാരണം ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണിത്. ക്വിനോവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ തടസപ്പെടുത്തുകയും ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Published: 13 Aug 2024 15:32 PM
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഓട്‌സ്. എന്നാൽ ചിലർക്ക് വലിയ ഇഷ്ടമുണ്ടാകണമെന്നില്ല. അത്തരത്തിലുള്ളവർക്ക് ഓട്‌സിന് പകരം ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഉ​ഗ്രൻ ഭക്ഷണമാണ് ക്വിനോവ. ആരോഗ്യഗുണങ്ങളിൽ പേരുകേട്ടതാണ് ഈ വിത്തുകൾ. നല്ലൊരു ഗ്ലൂട്ടൻ ഫ്രീ ഭക്ഷണമായും ക്വിനോവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

1 / 5
തെക്കേ അമേരിക്കയിൽ നിന്നാണ് ക്വിനോവയുടെ ഉത്ഭവം. ലോകമെമ്പാടും ഇന്ന് ക്വിനോവ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രോട്ടീൻ, ഫൈബർ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച കലവറ കൂടിയാണിത്. ക്വിനോവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വളരെ നല്ലതാണ്. ക്വിനോവയിലെ ക്വെർസെറ്റിൻ, കെംപ്‌ഫെറോൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

2 / 5
ശരീരഭാരം കുറയ്ക്കാനും ക്വിനോവ കഴിയ്ക്കാവുന്നതാണ്. കാരണം ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണിത്. ക്വിനോവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ക്വിനോവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

3 / 5
ഗ്ലൂട്ടൻ രഹിത ഭക്ഷണമായതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്കും കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ഫൈബറിനാൽ സമ്പന്നമായതിനാൽ കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതാണ്. കുടൽരോഗങ്ങളെ പ്രതിരോധിക്കാനും ക്വിനോവ കഴിക്കുന്നത് വളരെ നല്ലതാണ്.

4 / 5
പ്രോട്ടീനിന്റെ നല്ലൊരു കലവറയായതിനാൽ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പിന്റെ അഭാവമുള്ളവർക്കും ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

5 / 5
Follow Us
Latest Stories