AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajisha Vijayan: ‘എല്ലാം അവസാനിച്ചെന്ന് കരുതി, മരണത്തെ മുഖാമുഖം കണ്ടു’; അനുഭവം പങ്കുവെച്ച് രജീഷ വിജയൻ

Rajisha Vijayan Recalls Terrifying ‘Bison’ Shoot: കർണൻ സിനിമയ്ക്കായി താൻ നീന്തൽ പഠിച്ചതുകൊണ്ട്, മാരി സർ തന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. താൻ അറിയാമെന്ന് മറുപടി നൽകി. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നുവെന്നാണ് താരം പറയുന്നത്.

Sarika KP
Sarika KP | Published: 15 Oct 2025 | 05:57 PM
ധ്രുവ് വിക്രം നായകനാകുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് നടി രജീഷ വിജയൻ. ചിത്രത്തിൽ  വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നുവെന്നും താനും ചാടിയെന്നും എന്നാൽ തനിക്ക് നീന്താൻ സാധിച്ചില്ലെന്നുമാണ് നടി പറയുന്നത്. (Image Credits: Instagram)

1 / 5
മുങ്ങിമരണത്തിന്റെ വക്കോളമെത്തി സംവിധായകൻ മാരി സെൽവരാജിന്റെ സമയോചിത ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് നടി വെളിപ്പെടുത്തി. ആ നിമിഷം ഓർത്തെടുത്തപ്പോൾ രജീഷ വികാരാധീനയായി . ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

2 / 5
ഒരിക്കൽ തന്നെ സംവിധായകൻ മാരി സർ വിളിച്ച് ഒരു പടം ചെയ്യാൻ പോകുന്നുവെന്ന് അറിയിച്ചു. ഏത് വേഷമാണെങ്കിലും  അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു.

3 / 5
കർണൻ സിനിമയ്ക്കായി താൻ നീന്തൽ പഠിച്ചതുകൊണ്ട്, മാരി സർ തന്നോട് നീന്തൽ അറിയാമോ എന്ന് ചോദിച്ചിരുന്നു. .താൻ അറിയാമെന്ന് മറുപടി നൽകി. എന്നാൽ അത് നാല് വർഷം മുമ്പായിരുന്നു, സത്യത്തിൽ താൻ നീന്തൽ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോൾ, താഴേക്ക് പോകുന്നത് പോലെ തോന്നി.

4 / 5
ആ അഞ്ച് സെക്കൻഡിൽ തന്റെ അവസാനമായിരിക്കുമെന്ന് കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞുവെന്നാണ് താരം പറയുന്നത്. തന്നെ രക്ഷിക്കുന്നതായി തനിക്ക് തോന്നി. പിന്നീട് താൻ  ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് മാരി സാർ ആയിരുന്നു. അത് തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ് താരം പറയുന്നത്.

5 / 5