Ranji Trophy 2026: രഞ്ജിയിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി; ബംഗാൾ നോക്കൗട്ടിൽ
Mohammed Shami 5 Wicket Haul: സർവീസസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി. സർവീസസിനെതിരെയാണ് ഷമിയുടെ നേട്ടം.

രഞ്ജി ട്രോഫിയിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി. എലീറ്റ് ഗ്രൂപ്പ് സിയിൽ സർവീസസിനെതിരെ നടന്ന മത്സരത്തിലാണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. മുഹമ്മദ് ഷമിയുടെ പ്രകടനത്തിൻ്റെ മികവിൽ സർവീസസിനെതിരെ ബംഗാൾ ഇന്നിംഗ്സിനും 46 റൺസിനും വിജയിച്ചു. (Image Credits - PTI)

മത്സരത്തിൽ ആകെ ഏഴ് വിക്കറ്റുകളാണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും. ബംഗാളിൻ്റെ 519 റൺസിന് മറുപടിയായി ആദ്യ ഇന്നിംഗ്സിൽ 186 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 287 റൺസിനും സർവീസസ് മുട്ടുമടക്കി.

209 റൺസ് നേടിയ സുദീപ് ചാറ്റർജിയാണ് ബംഗാളിൻ്റെ ടോപ്പ് സ്കോറർ. ഷാകിർ ഹബീബ് ഗാന്ധി (91), അഭിമന്യു ഈശ്വരൻ (81) എന്നിവരും ബംഗാളിനായി തിളങ്ങി. സർവീസസിനായി ദിലീപ് ധൻകർ മൂന്ന് വിക്കറ്റ് വീഴ്ത്തി. അർജുൻ ശർമ്മയ്ക്ക് രണ്ട് വിക്കറ്റുകളാണ് ലഭിച്ചത്.

ആദ്യ ഇന്നിംഗ്സിൽ 85 റൺസ് നേടിയ നകുൽ ശർമ്മയാണ് സർവീസസിൻ്റെ ടോപ്പ് സ്കോറർ ആയത്. മറ്റുള്ളവരൊക്കെ നിരാശപ്പെടുത്തി. ബംഗാളിനായി സുരാജ് സിന്ധു ജൈസ്വാൾ നാല് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ രജത് പാലിവാൾ (83), ജയന്ത് ഗോയത് (68 നോട്ടൗട്ട്), മോഹിത് അഹ്‌ലാവത് (62) എന്നിവർ സർവീസസിനായി പൊരുതി. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്നിംഗ്സിൽ മുകേഷ് കുമാർ രണ്ട് വിക്കറ്റ് കണ്ടെത്തി. ജയത്തോടെ ഷമി അടുത്ത റൗണ്ടിലെത്തി.