അടിമുടി ഹാരിപോട്ടർ മയം! റിയൽമി 16 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme 16 Pro Harry Potter Limited Edition launched: വാർണർ ബ്രോസ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി സഹകരിച്ചുകൊണ്ട് റിയൽമി പുതിയ റിയൽമി 16 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 12GB+256GB വേരിയന്റിന് 62,999 രൂപയാണ് വില. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 56,699 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും.

വാർണർ ബ്രോസ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി സഹകരിച്ചുകൊണ്ട് റിയൽമി പുതിയ റിയൽമി 16 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷൻ ('realme 16 Pro 5G Harry Potter Edition') ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിനകം പുറത്തിറങ്ങിയ റിയൽമി 16 പ്രോ മോഡലിലേക്ക് ഹാരി പോട്ടർ തീമിലുള്ള ആകർഷകമായ ഡിസൈൻ സംയോജിപ്പിച്ചിരിക്കുന്ന ലിമിറ്റഡ് എഡിഷൻ സ്പെഷൽ മോഡൽ ആണ് ഇത്. ഹാരി പോട്ടർ ഫ്രാഞ്ചൈസിയിൽ നിന്നുള്ള നിരവധി ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് സ്പെഷൽ എഡിഷന്റെ പ്രത്യേകത. (Image credit: Realme India)

ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ റിയർപാനലിൽ 'വിസാർഡ്സ് ചെസ്സ്' ഗെയിമിലെ 'ആർഗൈൽ' പാറ്റേണോട് കൂടിയ തവിട്ടുനിറത്തിലുള്ള ടെക്സ്ചർഡ് ലെതർ നൽകിയിരിക്കുന്നു. ഇതിൽ റിയൽമിയുടെ "Quadra Light-Sensing Color-Changing Tech" ടെക്നോളജി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രകാശത്തിനനുസരിച്ച് നിറം മാറുന്നു. റിയർ പാനലിന്റെ മധ്യഭാഗത്തായി ഹോഗ്‌വാർട്ട്സ് ചിഹ്നം എംബോസ് ചെയ്ത് നൽകിയിരിക്കുന്നു. 'മെറ്റൽ മിറർ ക്യാമറ ഡേക്കോ' ശൈലിയിലുള്ള മെറ്റാലിക് ക്യാമറ മൊഡ്യൂൾ, ഹാരി പോട്ടറിലെ 'ഹെഡ്‌വിഗ്' എന്ന മൂങ്ങയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ മെറ്റാലിക് ഫ്രെയിമിൽ "Welcome to Hogwarts" എന്ന് ലേസർ ഉപയോഗിച്ച് കൊത്തിവച്ചിരിക്കുന്നു. ഹാരി പോട്ടർ ഫ്രാഞ്ചൈസിക്ക് മാത്രമായുള്ള ലോക്ക് സ്‌ക്രീനുകൾ, ആപ്പ് ഐക്കൺ പാക്കുകൾ, വാൾപേപ്പറുകൾ, പ്രത്യേക ക്യാമറ ഫിൽട്ടർ പ്രീസെറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന കസ്റ്റം UI തീമുകളാണ് ഈ ലിമിറ്റഡ് എഡിഷനിലുള്ളത്.

ഹാരി പോട്ടറിലെ ഹോഗ്‌വാർട്ട്സ് സ്കൂൾ ട്രങ്കിന്റെ അതേ മാതൃകയിലുള്ള ഒരു പ്രത്യേക ഗിഫ്റ്റിംഗ് ബോക്സിലാണ് ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോൺ വരുന്നത്. ലോകമെമ്പാടുമായി ഇതിന്റെ ആകെ 5,000 യൂണിറ്റുകൾ മാത്രമാണ് ലഭ്യമാകുക. ബോക്സിനുള്ളിൽ ഹോഗ്‌വാർട്ട്സ് അക്സപ്റ്റൻസ് ലെറ്ററിന്റെ പകർപ്പ്, 'പ്ലാറ്റ്‌ഫോം 9¾' ട്രെയിൻ ടിക്കറ്റ്, ഹോഗ്‌വാർട്ട്സിലെ നാല് ഹൗസുകളുടെ ചിഹ്നങ്ങളുള്ള ബുക്ക്മാർക്കുകൾ, കഥാപാത്രങ്ങളുടെ പോസ്റ്റ്കാർഡുകൾ, ഹോഗ്‌വാർട്ട്സ് ചിഹ്നം പതിച്ച ഫോൺ കേസ്, തീം അടിസ്ഥാനമാക്കിയുള്ള സിം ഇജക്റ്റർ ടൂൾ എന്നിവയുണ്ട്.

റിയൽമി 16 പ്രോയുടെ ഹാർഡ്വെയർ ഫീച്ചറുകൾ തന്നെയാണ് ഈ ലിമിറ്റഡ് എഡിഷനിലും ഉള്ളത്. അതിൽ 2.5GHz ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 7300 Max 4nm പ്രോസസർ, മാലി G615 MC2 ജിപിയു, 12GB LPDDR4X റാം, 256GB (UFS 3.1) സ്റ്റോറേജ്, 144Hz 6.8 ഇഞ്ച് OLED ഡിസ്‌പ്ലേ, AGC DT Star D+ പ്രൊട്ടക്ഷൻ എന്നിവ ഉണ്ട്.

200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/2.2 അപ്പേർച്ചർ), 4K 30 fps വീഡിയോ, 50MP ഫ്രണ്ട് ക്യാമറ (1/2.88″ OV50D40 സെൻസർ), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: റിയൽമി 16 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷന്റെ 12GB+256GB വേരിയന്റിന് 62,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 6,300 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 56,699 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും.