ബംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പെൺ സുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ
പ്രതിയായ ആനന്ദിന് ഇരുവരും തമ്മിലുള്ള ബന്ധത്തിന് താല്പര്യമില്ലായിരുന്നു. ഇവരുടെ പ്രണയബന്ധത്തെഎതിർക്കുകയും ചെയ്തു. കുടുംബത്തിന് സാമ്പത്തികം ഇല്ലെന്നായിരുന്നു ആനന്ദ് ഈ ബന്ധത്തെ എതിർക്കാനുള്ള പ്രധാന കാരണം. എന്നാൽ ഇരുവരും വീണ്ടും ബന്ധവുമായി മുന്നോട്ടു പോയതാണ് പകയ്ക്ക് കാരണമായത്. ചൊവ്വാഴ്ച രാത്രിയോടെ കിരണിനെ പ്രതിയായ ആനന്ദ് തല്ലിക്കൊല്ലു....
പാലക്കാട്: മലയാളി യുവാവിനെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ ആണ്. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട കിരണും പ്രതിയായ ആനന്ദിന്റെ മകളും പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിയാമായിരുന്നു. പെൺകുട്ടിക്ക് അമ്മയോടും ബന്ധുക്കളോടും എല്ലാം വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബംഗളൂരിൽ പ്രവർത്തിക്കുന്ന മെഷീൻ നിർമ്മാണ കമ്പനിയുടെ ഉടമയാണ് പെൺകുട്ടിയുടെ പിതാവ്.
കുടുംബത്തിന് സാമ്പത്തികം ഇല്ലെന്നായിരുന്നു…
പ്രതിയായ ആനന്ദിന് ഇരുവരും തമ്മിലുള്ള ബന്ധത്തിന് താല്പര്യമില്ലായിരുന്നു. ഇവരുടെ പ്രണയബന്ധത്തെഎതിർക്കുകയും ചെയ്തു. കുടുംബത്തിന് സാമ്പത്തികം ഇല്ലെന്നായിരുന്നു ആനന്ദ് ഈ ബന്ധത്തെ എതിർക്കാനുള്ള പ്രധാന കാരണം. എന്നാൽ ഇരുവരും വീണ്ടും ബന്ധവുമായി മുന്നോട്ടു പോയതാണ് പകയ്ക്ക് കാരണമായത്. ചൊവ്വാഴ്ച രാത്രിയോടെ കിരണിനെ പ്രതിയായ ആനന്ദ് തല്ലിക്കൊല്ലുകയായിരുന്നു.
ALSO READ:കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
അടിവയറ്റിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ…
കിരണിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്ന് റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നു കിരൺ. ബാറ്റും പൈപ്പും ഉപയോഗിച്ചാണ് യുവാവിനെ ആനന്ദ് ആക്രമിച്ചത് എന്നാണ് റിപ്പോർട്ട്. അടിവയറ്റിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രി അധികൃതർ വിവരം നടപടികൾ സ്വീകരിച്ചത്. ഇലഹങ്ക പോലീസ് ആണ് പ്രതിയായ ആനന്ദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ENGLISH SUMMARY
A young Malayali man has been murdered. The victim is Kiran, a native of Thiruvegappura in Palakkad. Reports indicate that this was an ‘honor killing.’ Kiran and the daughter of the accused, Anand, were in a romantic relationship. Both families were aware of this relationship. The young woman had even spoken to her mother and other relatives via video call.