AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗാന്ധിജയന്തിക്ക് തലേന്ന് റെഡ്മി 17C 5ജി ഇന്ത്യയിൽ വരും! വെറ്റ് ടച്ച് ടെക്നോളജിയുണ്ട്, അ‌താണ് മാറ്റം!

Redmi 17C 5G to launch in India on October: റെഡ്മി 17C 5ജി ഒക്ടോബർ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെഡ്മി 17 സീരീസിൽ ഇതിനകം റെഡ്മി 17 5ജി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഈ നിരയിലെ രണ്ടാമനായാണ് ഇപ്പോൾ 17C മോഡലും എത്തുന്നത്. ഡാർക്ക് നൈറ്റ്, കോഫി ബ്രൂ, പർപ്പിൾ ഡോൺ എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി 17C 5ജി ലഭ്യമാകുക. 33W ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Prasanth Kumar
Prasanth Kumar | Published: 25 Sep 2026 | 09:05 PM
 റെഡ്മി 17 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി എത്താൻ പോകുന്നു. റെഡ്മി 17C 5ജി (Redmi 17C 5G) ഒക്ടോബർ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ റെഡ്മി 17 5ജി ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കും ഈ ഷവോമി ഫോൺ എത്തുന്നത്. (Image credit: Xiaomi India)

1 / 6
റെഡ്മി 17 സീരീസിൽ ഇതിനകം റെഡ്മി 17 5ജി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഈ നിരയിലെ രണ്ടാമനായാണ് ഇപ്പോൾ 17C മോഡലും എത്തുന്നത്. 17 5ജിയെക്കാൾ കുറഞ്ഞ വിലയുള്ള മോഡൽ എന്ന നിലയിലാകും റെഡ്മി 17C 5ജി ഇന്ത്യയിൽ എത്തുക. ഇതിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ലോഞ്ചിന് മുമ്പ് ചില ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

2 / 6
 ലഭ്യമായ വിവരങ്ങൾ പ്രകാരം, 6.9 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് റെഡ്മി 17C-യിലുള്ളത്. ലോഞ്ചിന് മുന്നോടിയായി ഷവോമി വെബ്​സൈറ്റിൽ ആരംഭിച്ച റെഡ്മി 17C ​മൈക്രോ ​സൈറ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  1600×720 റെസല്യൂഷനും 120Hz വരെ റിഫ്രഷ് റേറ്റും 810 നിറ്റ്സ് (nits) വരെ ​ബ്രൈറ്റ്നസും 240Hz ടച്ച് സാംപ്ലിംഗ് പിന്തുണയും ഇതിലുണ്ട്.

3 / 6
ഇവ കൂടാതെ DC ഡിമ്മിംഗ്, റീഡിംഗ് മോഡ്, TUV റൈൻലാൻഡ് ഐ-കംഫർട്ട് സർട്ടിഫിക്കേഷനുകൾ എന്നിവയും റെഡ്മി 17C 5ജിയിൽ ഉണ്ട്. മുൻഗാമിയായ റെഡ്മി 15C മോഡലുമായി പുതിയ റെഡ്മി 17C 5ജിക്ക് ഉള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതിൽ വെറ്റ് ടച്ച് ടെക്നോളജി 2.0 ഉണ്ട് എന്നതാണ്. നനഞ്ഞതോ എണ്ണമയമുള്ളതോ സോപ്പ് പുരണ്ടതോ ആയ വിരലുകൾ ഉപയോഗിക്കുമ്പോഴും സ്ക്രീൻ ടച്ച് തിരിച്ചറിയാൻ സഹായിക്കുന്നതാണ് 'വെറ്റ് ടച്ച് ടെക്നോളജി.

4 / 6
 മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിലാണ് ഈ റെഡ്മി ഫോൺ എത്തുക. ഇതിനൊപ്പം 4GB LPDDR4X റാമും 128GB വരെ UFS 2.2 സ്റ്റോറേജും ഉണ്ടാകും. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP f/1.8 റിയർ ക്യാമറയും 8MP സെൽഫി ക്യാമറയും ഉണ്ട്. ഇവ രണ്ടും 30fps-ൽ 1080p, 720p വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. 33W ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത് എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.

5 / 6
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3-ൽ ആണ് പ്രവർത്തനം.  ഡാർക്ക് നൈറ്റ്, കോഫി ബ്രൂ, പർപ്പിൾ ഡോൺ  എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി 17C 5ജി എത്തുക. കോഫി ബ്രൂ പതിപ്പിന് ലെതർ പോലെയുള്ള ടെക്സ്ചറുള്ള രൂപമാണുള്ളത്, അതേസമയം മറ്റ് രണ്ട് പതിപ്പുകൾക്ക് മിനുസമാർന്ന ഫിനിഷാണുള്ളത്. IP64 പ്രൊട്ടക്ഷൻ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, എഫ്എം റേഡിയോ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിൽ ഉണ്ടാകും.

6 / 6
Follow Us