Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
Trump Declares Iran War Effectively Over What Happens Next: വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്ത ട്രംപ്, ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞു. സൈനികമായി ഇറാന്‍ ഫലത്തില്‍ അവസാനിച്ചെന്നും നിലവിലെ സ്ഥിതി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം സൈനികമായി ഫലത്തില്‍ അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷി തകര്‍ത്തതായും നിലവിലെ സാഹചര്യം തുടരാനാണ് അമേരിക്കയുടെ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്ത ട്രംപ്, ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞു. സൈനികമായി ഇറാന്‍ ഫലത്തില്‍ അവസാനിച്ചെന്നും നിലവിലെ സ്ഥിതി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടാകുമോ?
ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള സൈനിക ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുകയും ശക്തമായ കരാറിലെത്തുകയും ചെയ്താല്‍ പുതിയ ആക്രമണങ്ങള്‍ ആവശ്യമായി വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്.
എന്നാല്‍ സാഹചര്യം മാറിയാല്‍ സൈനിക നടപടികള്‍ പുനരാരംഭിക്കാന്‍ അമേരിക്ക തയാറാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ആക്രമണം വീണ്ടും ഉണ്ടായാല്‍ ലക്ഷ്യമിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്ക നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 38 പാലങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് ട്രംപിന്റെ പരാമര്‍ശം.
Also Read: Donald Trump: തിരഞ്ഞെടുപ്പ് തിരിച്ചടി; ട്രംപിന്റെ വിശ്വസ്തന് വൈറ്റ് ഹൗസിൽ നിർണായക പദവി
ഇറാന്റെ ആണവ പദ്ധതിയില്‍ ഉറപ്പ് വേണം
ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്ന അവകാശവാദത്തിനൊപ്പം രാജ്യത്തിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പരിഹാരവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന തരത്തിലുള്ള കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ആണവ പദ്ധതിയില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാതെ സംഘര്‍ഷത്തിന് ശാശ്വത പരിഹാരമുണ്ടാകില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
ഖത്തറിന്റെ ഇടപെടല്‍ നിര്‍ണായകം
ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ സാഹചര്യം, ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തതായി അറിയിച്ചു.
ചര്‍ച്ചകള്‍ക്ക് പിന്നാലെ സമാധാന കരാറിലെത്തുന്നതില്‍ പുരോഗതിയുണ്ടെന്ന പ്രതീക്ഷ ഖത്തര്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിലും ഖത്തര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
English Summary
US President Donald Trump has said the Iran war is effectively over following his meeting with Qatar’s Prime Minister. However, US pressure and naval restrictions on Iran continue as diplomatic efforts seek a lasting resolution to the conflict.