ഇന്നത്തെ K ഫോൺ നാളത്തെ പോക്കോ! 10000mAh ബാറ്ററി കരുത്തിൽ റെഡ്മി K100 ലോഞ്ച് ചെയ്തു | Redmi K100 launched with 10000mAh battery; key features, price, and more Malayalam news - Malayalam Tv9

ഇന്നത്തെ K ഫോൺ നാളത്തെ പോക്കോ! 10000mAh ബാറ്ററി കരുത്തിൽ റെഡ്മി K100 ലോഞ്ച് ചെയ്തു

Published: 

28 Oct 2026 | 09:33 AM

Redmi K100 launched: ഷവോമി തങ്ങളുടെ റെഡ്മി K സീരീസിലേക്ക് റെഡ്മി കെ100 ​ചൈനയിൽ ലോഞ്ച് ചെയ്തു. 0,000mAh ശേഷിയുള്ള ഷവോമി 'ജിൻഷാജിയാങ്' ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. ഇതിന്റെ 12GB + 256GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 49,910 രൂപ) ആണ് വില. ബ്ലാക്ക്, സ്നോ വൈറ്റ്, ഫയർഫ്ലൈ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

1 / 7
 ഷവോമി തങ്ങളുടെ റെഡ്മി K സീരീസിലേക്ക് റെഡ്മി കെ100' (REDMI K100) ​ചൈനയിൽ ലോഞ്ച് ചെയ്തു. 10,000mAh ശേഷിയുള്ള ഷവോമി 'ജിൻഷാജിയാങ്' ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. ഷവോമി ലാബുകളുടെ 'ഡേ ഓഫ് യൂസ്' (DOU) ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പ്രകാരം, ഒറ്റത്തവണ ചാർജ് ചെയ്താൽ ഈ ബാറ്ററി 2.43 ദിവസം വരെ ഉപയോഗിക്കാം. (Image credit: Xiaomi)

2 / 7
 മികച്ച ഹാർഡ്‌വെയർ പെർഫോമൻസ്, വലിയ ഡിസ്‌പ്ലേ, വലിയ ബാറ്ററി ശേഷി എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഷവോമി ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഷവോമി K​ ഫോണുകളാണ് പലപ്പോഴും നാളത്തെ പോക്കോ ഫോൺ ആയി ഇന്ത്യയിൽ എത്താറുള്ളത്. അ‌തിനാൽ റെഡ്മി K100 ഭാവിയിൽ റീബ്രാൻഡ് ചെയ്ത് ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

3 / 7
 പ്രധാന ഫീച്ചറുകൾ: ഡിസ്പ്ലേ- 6.83 ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്‌പ്ലേ, 165Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3500Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, HDR10+, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

4 / 7
കരുത്ത്: ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB / 16GB LPDDR5X അൾട്രാ റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പർ ഒഎസ് 4 -ൽ ആണ് പ്രവർത്തനം.

5 / 7
 ക്യാമറ: ലൈറ്റ് ഫ്യൂഷൻ 800 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (1080p വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

6 / 7
ബാറ്ററി, മറ്റ് ഫീച്ചറുകൾ: ഇൻ ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA / NSA, ഡ്യുവൽ 4G VoLTE, 10000mAh ബാറ്ററി, 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 27W റിവേഴ്സ് ചാർജിംഗ് എന്നിവ ഇതിലുണ്ട്.

7 / 7
 വില: റെഡ്മി K100 12GB + 256GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 49,910 രൂപ), 12GB + 512GB വേരിയന്റിന് 4099 യുവാൻ (ഏകദേശം 58,470 രൂപ), 16GB + 512GB വേരിയന്റിന് 4499 യുവാൻ (ഏകദേശം  64,180 രൂപ) എന്നിങ്ങനെയാണ് വില. ബ്ലാക്ക്, സ്നോ വൈറ്റ്, ഫയർഫ്ലൈ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്