പതിനായിരത്തിന് ആയിരം കുറവുണ്ട്! 9000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ 5G ഇന്ത്യയിൽ എത്തി | Redmi Note 17 Pro 5G launched in India with 9000mAh battery; price, launch offers, full specs, and more Malayalam news - Malayalam Tv9

പതിനായിരത്തിന് ആയിരം കുറവുണ്ട്! 9000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ 5G ഇന്ത്യയിൽ എത്തി

Published: 

15 Sep 2026 | 05:52 PM

Redmi Note 17 Pro 5G launched in India: മികച്ച ബാറ്ററി ശേഷി വേണ്ടവർക്ക്, കൂടുതൽ തുക മുടക്കാൻ തയാറാണെങ്കിൽ പുതിയ റെഡ്മി നോട്ട് 17 പ്രോ മാക്സ് തെരഞ്ഞെടുക്കാം, എന്നാൽ 35000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പുതിയ റെഡ്മി നോട്ട് 17 പ്രോ ആണ് അ‌നുയോജ്യം. 9000mAh ബാറ്ററി ശേഷിയോടെയാണ് ഇത് എത്തിയിരിക്കുന്നത്.

1 / 7
 ഷവോമി റെഡ്മി നോട്ട് 17 പ്രോ മാക്സിന് ഒപ്പം റെഡ്മി നോട്ട് 17 പ്രോ 5ജി (REDMI Note 17 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 10000mAh ബാറ്ററിയാണ് നോട്ട് 17 പ്രോ മാക്സിന്റെ പ്രത്യേകത, എന്നാൽ റെഡ്മി നോട്ട് 17 പ്രോയുടെ ബാറ്ററി ശേഷിയിൽ, പതിനായിരത്തിന് ആയിരം കുറവുണ്ട്!. അ‌തായത് 9000mAh ബാറ്ററി ശേഷിയോടെയാണ് നോട്ട് 17 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. (Image credit: Xiaomi India)

2 / 7
മികച്ച ബാറ്ററി ശേഷി വേണ്ടവർക്ക്, കൂടുതൽ തുക മുടക്കാൻ തയാറാണെങ്കിൽ നോട്ട് 17 പ്രോ മാക്സ് തെരഞ്ഞെടുക്കാം, എന്നാൽ 35000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് റെഡ്മി നോട്ട് 17 പ്രോ ആണ് അ‌നുയോജ്യം. പ്രോ മാക്സിന്റെ അ‌ത്രയും ഇല്ലെങ്കിലും വിപണിയിലെ മറ്റ് പല ബ്രാൻഡുകളുടെയും ബാറ്ററി ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ 9000mAh ബാറ്ററി ശേഷി മികച്ചത് തന്നെയാണ്.

3 / 7
 ഡിസ്പ്ലേ: 6.83-ഇഞ്ച് (2772×1280 പിക്സൽ) 1.5K OLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 17 പ്രോയിലുള്ളത്. ഇത്  120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.

4 / 7
കരുത്ത്: ഒക്ടോ കോർ സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm പ്രോസസർ ആണ് റെഡ്മി നോട്ട് 17 പ്രോയുടെ കരുത്ത്. ഇത് അ‌ഡ്രിനോ ജിപിയു, 8GB LPDDR4X റാം, 128GB (UFS 2.2) / 256GB (UFS 3.1) സ്റ്റോറേജ് സഹിതം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം.

5 / 7
ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1080p വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ), 1080p വീഡിയോ റെക്കോർഡിംഗ് ആണ് ഇതിലുള്ളത്. IP66+IP68+IP69+IP69K റേറ്റിങ്, ഇൻ ഡിസ്പ്ലേ ഫംഗർപ്രിന്റ് സെൻസർ എന്നിവയും ഉണ്ട്.

6 / 7
 ബാറ്ററി: 9000mAh ബാറ്ററി, 67W ​ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവ ഇതിലുണ്ട്. 163.45x 78.27x 8.6mm വലിപ്പവും 223 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ക്ലൗഡ് ബ്ലൂ (ഫോട്ടോക്രോമിക് ഫിനിഷ്), പർപ്പിൾ വൈബ്, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

7 / 7
വിലയും ലഭ്യതയും: റെഡ്മി നോട്ട് 17 പ്രോയുടെ 8GB+128GB വേരിയന്റിന് 36,999 രൂപയും, 8GB+256GB വേരിയന്റിന് 39,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട്, പരിമിത കാലത്തേക്ക് 7499 രൂപ മൂല്യമുള്ള നോട്ട് 1 കെയർ പ്ലാൻ സൗജന്യം (ഇതിൽ 2 വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ, 2 വർഷത്തെ ബാറ്ററി റീപ്ലേസ്‌മെന്റ്, 2 വർഷത്തെ വാറന്റി) എന്നിവ ലഭിക്കും. സെപ്റ്റംബർ 17 മുതൽ ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക ​വെബ്​സൈറ്റ്, ആമസോൺ,  ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്