എല്ലാവർക്കും ഉപയോഗിക്കാം! 147 രൂപ മുതൽ 197 രൂപ വരെ വിലയിൽ പുതിയ നാല് റീച്ചാർജ് പ്ലാനുകളുമായി ജിയോ | Reliance Jio launched voice and SMS plans priced at Rs 147, Rs 177, Rs 196, and Rs 197; here the benefits Malayalam news - Malayalam Tv9

എല്ലാവർക്കും ഉപയോഗിക്കാം! 147 രൂപ മുതൽ 197 രൂപ വരെ വിലയിൽ പുതിയ നാല് റീച്ചാർജ് പ്ലാനുകളുമായി ജിയോ

Published: 

01 Nov 2026 | 03:26 PM

Reliance Jio Now Offers Four Voice and SMS Plans: ജിയോ ഇന്ത്യയിൽ പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചു. 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ എന്നിങ്ങനെയാണ് ഈ പുതിയ ജിയോ റീച്ചാർജ് പ്ലാനുകളുടെ വില. ഇവ ട്രായിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് അ‌വതരിപ്പിച്ചിരിക്കുന്ന വോയ്സ് ആൻഡ് എസ്എംഎസ് ഒൺലി പ്ലാനുകൾ ആണ്.

1 / 6
 ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി പുതിയ നാല് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചു. 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ എന്നിങ്ങനെയാണ് ഈ പുതിയ ജിയോ റീച്ചാർജ് പ്ലാനുകളുടെ വില. (Image credit: Getty Images)

2 / 6
 ജിയോ സിം ഉപയോഗിക്കുന്ന എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ പുതിയ ജിയോ പ്ലാനുകൾ ലഭ്യമാണ്. ഇവ വോയിസ് ആൻഡ് എസ്എംഎസ് ഒൺലി പ്ലാനുകളാണ്. അ‌തായത് ഇവയിൽ ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്നില്ല. ഡാറ്റ വേണ്ടാത്ത ഉപയോക്താക്കൾക്കായി പ്രത്യേകം വോയ്സ് പ്ലാനുകൾ കുറഞ്ഞ വാലിഡിറ്റിയിൽ അ‌വതരിപ്പിക്ക​ണമെന്ന് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർദേശിച്ചിരുന്നു.

3 / 6
 ജിയോയുടെ വെബ്‌സൈറ്റിൽ "TRAI Mandated Packs" (ട്രായ് നിർദ്ദേശിച്ച പായ്ക്കുകൾ) എന്ന വിഭാഗത്തിലാണ് ഈ പുതിയ നാല് റീച്ചാർജ് പ്ലാനുകൾ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ നാല് പ്ലാനുകളിലും അൺലിമിറ്റഡ് കോളിംഗും ആകെ 300 എസ്എംഎസുകളും ഉൾപ്പെടുന്നു. ഇവയുടെ വാലിഡിറ്റി വ്യത്യസ്തമാണ്.

4 / 6
 പുതിയ ജിയോ പ്ലാനുകളിലെ ആനുകൂല്യങ്ങൾ: 147 രൂപയുടെ പ്ലാൻ 22 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ്​ കോളിങ്, 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 177 രൂപയുടെ പ്ലാൻ 28 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 300 എസ്എംഎസും ഉപയോക്താവിന് ലഭ്യമാക്കുന്നു.

5 / 6
 196 രൂപയുടെ പുതിയ ജിയോ വോയ്സ് ആൻഡ് എസ്എംഎസ് പ്ലാനിന് 30 ദിവസം	വാലിഡിറ്റിയുണ്ട്. ഇത് അൺലിമിറ്റഡ്	കോളിങ്, ആകെ 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 197 രൂപയുടെ ജിയോ  പ്ലാൻ ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയോടെ എത്തുന്നു. അൺലിമിറ്റഡ്​ കോളിങ്, 300 എസ്എംഎസ് എന്നിവ ഇതിലുമുണ്ട്.

6 / 6
 വോയ്സ് പ്ലാനുകൾ വേണ്ട ഉപഭോക്താക്കൾക്ക് തങ്ങൾക്ക് മുടക്കാൻ കഴിയുന്ന തുകയ്ക്ക് അ‌നുസരിച്ച് ഈ നാല് പ്ലാനുകളിൽ ഒന്ന് പ്രയോജനപ്പെടുത്താം. 22 ദിവസം, 28 ദിവസം, 30 ദിവസം അല്ലെങ്കിൽ ഒരു കലണ്ടർ മാസം എന്നീ വാലിഡിറ്റികളുടെ അ‌ടിസ്ഥാനത്തിലും പ്ലാനുകൾ തെരഞ്ഞെടുക്കാം. ഡാറ്റയ്ക്കും ചേർത്ത് പണം നൽകേണ്ടിവരുന്നില്ല എന്നതാണ് ഈ വോയ്സ് ഒൺലി പ്ലാനുകളുടെ പ്രത്യേകത.

Loading...
Unable to load recommendations.
Follow Us
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം