AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണവിലയിൽ വൻ മാറ്റത്തിന് സാധ്യത; നവംബർ, ഡിസംബർ മാസങ്ങളിലെ പ്രവചനം

Gold Rate Prediction 2026 Will Prices Rise or Fall in the Coming Months: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് നിലവില്‍ സ്വര്‍ണവിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് ഡോളറിനെയും ബോണ്ട് വരുമാനത്തെയും ശക്തിപ്പെടുത്തുകയും സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കുകയും ചെയ്യും.

Shiji M K
Shiji M K | Published: 01 Nov 2026 | 11:04 AM
ഒക്ടോബറില്‍ വലിയ ഇടിവ് നേരിട്ട സ്വര്‍ണവില നവംബറിലും സമ്മര്‍ദം നേരിടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍. അമേരിക്കന്‍ ഡോളറിന്റെ ശക്തി, പലിശനിരക്ക് സംബന്ധിച്ച ആശങ്കകള്‍, ഉയര്‍ന്ന എണ്ണവില എന്നിവയാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. എന്നാല്‍ ഡിസംബറോടെ വിലയില്‍ നേരിയ വീണ്ടെടുക്കലുണ്ടാകാമെന്നാണ് വിലയിരുത്തല്‍. (Image Credit Source: PTI)

1 / 5
ആനന്ദ് റാത്തി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ കമ്മോഡിറ്റീസ് ആന്‍ഡ് കറന്‍സീസ് റിസര്‍ച്ച് അനലിസ്റ്റ് വേദിക നര്‍വേക്കറിന്റെ പ്രവചനമനുസരിച്ച്, നവംബറില്‍ എംസിഎക്‌സിലെ സ്വര്‍ണവില 10 ഗ്രാമിന് 1,34,500 രൂപ മുതല്‍ 1,48,000 രൂപ വരെയുള്ള പരിധിയില്‍ തുടരാം. നിലവിലെ സാഹചര്യത്തില്‍ വിലയ്ക്ക് താഴേക്കുള്ള സമ്മര്‍ദം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

2 / 5
ഡിസംബറില്‍ സ്വര്‍ണവിലയില്‍ നേരിയ തിരിച്ചുവരവിന് സാധ്യതയുണ്ട്. എംസിഎക്‌സില്‍ 10 ഗ്രാമിന് 1,40,000 രൂപ മുതല്‍ 1,53,000 രൂപ വരെയായിരിക്കും വിലയുടെ പരിധിയെന്നാണ് പ്രവചനം. ഉത്സവ-വിവാഹ സീസണിലെ ആഭ്യന്തര ആവശ്യകതയും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും വിലയ്ക്ക് പിന്തുണ നല്‍കിയേക്കാം.

3 / 5
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് അനുകൂലമായ പ്രവണത തുടരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2027 അവസാനത്തോടെ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1,75,000 രൂപ മുതല്‍ 1,78,000 രൂപ വരെ വിലയെത്താമെന്നാണ് വേദിക നര്‍വേക്കറിന്റെ പ്രവചനം. കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങലും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ദീര്‍ഘകാലത്ത് വിലയ്ക്ക് പിന്തുണയാകാം.

4 / 5
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് നിലവില്‍ സ്വര്‍ണവിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് ഡോളറിനെയും ബോണ്ട് വരുമാനത്തെയും ശക്തിപ്പെടുത്തുകയും സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കുകയും ചെയ്യും. അതേസമയം, എണ്ണവിലയിലെ വര്‍ധനയും പണപ്പെരുപ്പ ആശങ്കകളും വിപണിയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കാം.

5 / 5
Follow Us