ഭർത്താവിൻ്റെ മർദ്ദനം ഭയന്നെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചു; കോൺസ്റ്റബിൾ അറസ്റ്റിൽ
Woman Assaulted Inside Police Station in Jharkhand; Cop Arrested, 5 Suspended: സ്റ്റേഷനിലെത്തിയ യുവതിക്ക് വിശ്രമിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒരു മുറി നൽകിയിരുന്നു. ഈ മുറിയിൽ വച്ചാണ് പൊലീസ് സ്റ്റേഷനിലെ വയർലെസ് ഓപറേറ്ററായ പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു
സെറൈക്കേല: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചു. ജാർഖണ്ഡിലെ സെറൈക്കേല-ഖർസ്വാൻ ജില്ലയിലെ ഗംഹാരിയ പൊലീസ് സ്റ്റേഷനിലാണ് സ്റ്റേഷനിലാന് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിൻ്റെ പെരിൽ ഗംഹാരിയ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് അടക്കം അഞ്ച്ഗ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 29 വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി യുവതിയും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഭർത്താവിൽ നിന്നും മർദ്ദനമേൽക്കുമെന്ന് ഭയന്ന യുവതി വീടുവിട്ടിറങ്ങി. ഒരു അയൽവാസിയുടെ വീട്ടിൽ അഭയം തേടി. തുടർന്ന് യുവതി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് രാത്രിയിൽ തന്നെ പൊലീസ് വാഹനം സ്ഥലത്തെത്തുകയും യുവതിയെ ഗംഹാരിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷനിലെത്തിയ യുവതിക്ക് വിശ്രമിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒരു മുറി നൽകിയിരുന്നു. ഈ മുറിയിൽ വച്ചാണ് പൊലീസ് സ്റ്റേഷനിലെ വയർലെസ് ഓപറേറ്ററായ പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സംഭവം പുറത്ത് വന്നതോടെ ഉടൻ തന്നെ പൊലീസ് സൂപ്രണ്ട് മനോജ് സ്വർഗീയാരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർക്ക് അന്വേഷണ ചുമതല നൽകി കേസിൽ [പാഥമിക അന്വേഷണം നടത്തിയ എസ്.ഡി.പി.ഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതിയായ പൊലീസ് കോൺസ്റ്റബിളിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.
സംഭവത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനും, അച്ചടക്ക ലംഘനത്തിനും സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഉൾപ്പരെ അഞ്ച് പോലീസുകാരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് റാഞ്ചിയിലെ ഫൊറൻസിക് സയൻസ് ലബേറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയക്കും.
സംഭവം ജാർഖണ്ഡിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി എന്നീ പാർട്ടികളുടെ നേതൃത്തിലുള്ള ഭരണ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി രംഗത്തെത്തി. മണലും കൽക്കരിയും, ഇരുമ്പയിരും ഉൾപ്പടെ കൊള്ളയടിക്കാൻ പൊലീസ് കൂട്ടു നിൽക്കുകയാണെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് പൊലീസ് ഉദ്യോഗസ്ഥർ തങ്ങൾക്കിഷ്ടപ്പെട്ട തസ്തികകളിൽ നിയമനം നേടുന്നത് എന്നും ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ആദിത്യ സാഹു ആരോപിച്ചു.
English Summary
A Jharkhand police constable was arrested for assaulting a woman seeking help inside the Gamharia police station. Five officers, including the station head, were suspended for negligence.