Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിൽ മൊബൈൽ ഉപയോഗിക്കാമോ? രേണു എങ്ങനെ ആ വീഡിയോ എടുത്തു? ഷോ സ്‌ക്രിപ്റ്റ്ഡ് ആണെന്ന് വിമര്‍ശനം
Renu Sudhi Viral Video: ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നു. ഈ സീസണിലെ ആദ്യ എവിക്ഷൻ നടക്കാൻ പോകുകയാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. (Image Credits:Instagram)

ഇതോടെ രേണു സുധിയുടെയും ഫാന്‍ പേജായ രേണു സുധി ആര്‍മി ഒഫിഷ്യലിലും വന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ പ്രക്ഷകരോടെ വോട്ട് അഭ്യർത്ഥിക്കുന്ന രേണു സുധിയുടെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.

ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.

ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമർശനവുമായി എത്തുന്നത്. ബിഗ് ബോസിലുള്ള രേണു എങ്ങനെ ഈ വീഡിയോ എടുത്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസിൽ മൊബൈൽ ഉപയോഗിക്കാനാകുമോ എന്നും പലരും ചോദിച്ച് എത്തുന്നുണ്ട്.

നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചതാണോ എന്നും ആദ്യ വീക്കില്‍ തന്നെ താന്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നത് രേണു എങ്ങനെ അറിഞ്ഞുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഷോ സ്‌ക്രിപ്റ്റ്ഡ് ആണ് എന്ന് വ്യക്തമായി എന്നും ചിലര്‍ പറയുന്നു.