Rimi Tomy: ഹണിമൂൺ ആഘോഷിക്കാൻ റിമിയും ഭർത്താവും പറന്നത് ഈ മനോഹര രാജ്യത്തേക്ക്, ചിത്രങ്ങൾ കാണാം
Rimi Tomy Honeymoon Pictures: നവംബർ 14 നാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയും ജിം ട്രെയിനർ ലിബിൻ മാത്യുവും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പരിചയത്തിനും അതിൽ നിന്നുണ്ടായ പ്രണയത്തിനും ഒടുവിലാണ് റിമി ടോമിയും ലിബിനും ഒന്നിച്ചത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം റിമി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നു.

വിവാഹത്തിന് പിന്നാലെ ഇരുവരും ഹണിമൂൺ യാത്രയും നടത്തി. ഖസാക്കിസ്ഥാനിലേക്ക് ആയിരുന്നു റിമിയുടെയും ലിബിന്റെയും വിവാഹ ശേഷമുള്ള ആദ്യത്തെ യാത്ര. ഹണിമൂൺ അവസാനിച്ചശേഷം വൈകാരികമായ ഒരു കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ( Image Credit Source Social Media )

ഭാര്യാഭർത്താക്കന്മാരായി ഞങ്ങളുടെ ആദ്യ യാത്ര... എന്ന തലക്കെട്ടോടെയാണ് റിമി തന്റെ കുറിപ്പ് ആരംഭിക്കുന്നത്. കസാക്കിസ്ഥാനിലെ അഞ്ച് മനോഹരമായ ദിവസങ്ങൾ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചതെന്നും പുതിയ ഇടങ്ങൾ, രുചികരമായ ഭക്ഷണം, അവസാനിക്കാത്ത ചിരി, എണ്ണമറ്റ ചിത്രങ്ങൾ ഇവയെല്ലാം ആ ഓർമ്മകളെ വർണാഭമാക്കുന്നു എന്നും റിമി പറയുന്നു.

ചുറ്റി നടത്ത് ലോകം കാണാനും, പുതിയ കാര്യങ്ങൾ കണ്ടെത്താനും, ഓരോ ചെറിയ നിമിഷവും ഒരുമിച്ച് ആസ്വദിക്കാനുമുള്ള സാമാന ചിന്താഗതിയുള്ളവരാണ് താനും ഭർത്താവും. കസാക്കിസ്ഥാനിലെ ഈ അഞ്ച് ദിവസങ്ങൾ എത്ര വേഗമാണ് കടന്നുപോയതെന്ന് അറിഞ്ഞതേയില്ല.

പ്രിയപ്പെട്ട ഒരാളോടൊപ്പം ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ ഒരുപക്ഷേ സമയം കടന്നുപോകുന്ന നമ്മൾ അറിയുകേ ഇല്ലെന്നും പറഞ്ഞാണ് റിമി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കസാക്കിസ്ഥാനിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭർത്താവ് ലിബിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന് താഴെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. നല്ലൊരു വിവാഹ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ എന്നും അടിച്ച് പൊളിച്ച് ജീവിക്കെന്നും ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ എന്നുമാണ് ആരാധകരുടെ കമന്റുകൾ.