AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rishab Shetty: കാന്താരയില്‍ മൂടിയൊരു വീട്; ഋഷഭ് ഷെട്ടിയൊരുക്കിയ മാജിക് കണ്ടോ നിങ്ങള്‍?

Rishab Shetty Home Design: 300 കിലോഗ്രാം ഭാരമുള്ള ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച തുളസിത്തറയും വിശാലമായ ആട്രിയയവും വീടിന് മാറ്റ് കൂട്ടുന്നു. യുവരാജ് സിങ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റാണ് മുഖ്യ ആകര്‍ഷണം.

Shiji M K
Shiji M K | Published: 07 Oct 2025 | 03:55 PM
ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര എന്ന ചിത്രത്തിന്റെ ആഘോഷത്തിലാണ് രാജ്യം മുഴുവന്‍, വലിയ കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഋഷഭ് ഷെട്ടിയുടെ വീടിന്റെ വിവരങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.  (Image Credits: Rishab Shetty Instagram)

1 / 5
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് 12 കോടി രൂപ വിലമതിക്കുന്ന ഷെട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. താരത്തിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. തേക്ക് തടിയില്‍ പിച്ചള കൊണ്ടുള്ള ആവരണം തീര്‍ത്തതാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഗേറ്റ്. വീടിന്റെ വാതില്‍ക്കല്‍ ക്ഷേത്രത്തിലേതെന്ന പോലെ വലിയ മണി തൂക്കിയിരിക്കുന്നു.

2 / 5
300 കിലോഗ്രാം ഭാരമുള്ള ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച തുളസിത്തറയും വിശാലമായ ആട്രിയവും വീടിന് മാറ്റ് കൂട്ടുന്നു. യുവരാജ് സിങ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റാണ് മുഖ്യ ആകര്‍ഷണം. ഇതിനോട് ചേര്‍ന്നായി കാന്താരയില്‍ അദ്ദേഹം ഉപയോഗിച്ച റൈഫില്‍ പ്രോപ്പ് എന്നിവയും കാണാം.

3 / 5
വീടിന്റെ ഒരു കോണിലുള്ള കറുത്ത കല്ലില്‍ അല്‍പനേരം നിന്നാല്‍ അന്തരീക്ഷം കാന്താരയിലെ ശബ്ദങ്ങളാല്‍ നിറയും. വീട്ടിലേക്ക് സന്ദര്‍ശകര്‍ വരുമ്പോള്‍ അവരുടെ ഫോണുകള്‍ ലോക്കറുകളില്‍ വാങ്ങിച്ച് വെക്കും. വൈഫൈ പാസ്വര്‍ഡും എല്ലാ മാസവും മാറ്റുന്ന ശീലവും കുടുംബത്തിനുണ്ട്. ഇത് കാന്താരയിലെ സംഭാഷണങ്ങളാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

4 / 5
റിപ്പോര്‍ട്ടുകള്‍ പ്രകാരം 150 ഇഞ്ച് വലിപ്പമുള്ള വലിയ സ്‌ക്രീനിന് മുന്നിലായി ഇറ്റാലിയന്‍ ലെതര്‍ റീക്ലൈനറുകളുള്ള സ്വകാര്യ വ്യൂവിങ് റൂമും ഈ വീട്ടിലുണ്ട്. ഡോള്‍ബി അറ്റ്‌മോസ് സംവിധാനത്തിലാണ് ശബ്ദ ക്രമീകരണം.

5 / 5