AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rishabh Pant: ഋഷഭ് പന്ത് തിരിച്ചെത്തുന്നു; മടങ്ങിവരവ് രഞ്ജിയിലൂടെ

Rishabh Pant returns to cricket: ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിലൂടെയാകും പന്തിന്റെ തിരിച്ചുവരവ്. ഡല്‍ഹിക്കു വേണ്ടിയാണ് പന്ത് കളിക്കുന്നത്

jayadevan-am
Jayadevan AM | Published: 07 Oct 2025 20:10 PM
ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിലൂടെയാകും പന്തിന്റെ തിരിച്ചുവരവ്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണ് പന്ത് കളിക്കുന്നത് (Image Credits: PTI)

1 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പന്തിന്റെ തയ്യാറെടുപ്പ് കൂടിയാകും രഞ്ജി ട്രോഫി മത്സരം. മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ കാലിനാണ് പന്തിന് പരിക്കേറ്റത്  (Image Credits: PTI)

2 / 5
ഇംഗ്ലണ്ട് പേസർ ക്രിസ് വോക്സ് എറിഞ്ഞ യോർക്കറാണ് പന്തിന് പരിക്കേല്‍പിച്ചത്. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും പന്തിനെ ഉള്‍പ്പെടുത്തിയില്ല. ഇംഗ്ലണ്ട് പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു  (Image Credits: PTI)

3 / 5
ഇംഗ്ലണ്ട് പരമ്പരയിൽ നാല് മത്സരങ്ങൾ കളിച്ച പന്ത് രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 479 റൺസ് നേടി. നിലവില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഈ ആഴ്ച അവസാനം ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയേക്കും  (Image Credits: PTI)

4 / 5
താരം പരിക്കില്‍ നിന്ന് മുക്തനായി വരികയാണ്. ബാറ്റിങ് പരിശീലനവും പുനരാരംഭിച്ചു. അനുമതി ലഭിച്ചാൽ, ഒക്ടോബർ 15 ന് ഹൈദരാബാദിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പന്ത് ഡല്‍ഹിക്കായി കളിക്കും  (Image Credits: PTI)

5 / 5