AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cooking Tips: മീൻ വറുക്കുമ്പോൾ പൊടിഞ്ഞുപോകുന്നോ…; ഇങ്ങനെ ചെയ്തു നോക്കൂ

Fish Fry Tips: മീൻ നല്ല രീതിയിൽ പൊടിഞ്ഞുപോകാതെ വറുത്തെടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. വറുക്കാൻ ഏറ്റവും അനുയോജ്യമായ മത്സ്യം ഏതൊക്കെയാണ്, മീൻ വറുക്കുമ്പോൾ ഉപയോ​ഗിക്കാൻ പറ്റിയ എണ്ണ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിച്ചറിയാം.

neethu-vijayan
Neethu Vijayan | Published: 08 Oct 2025 08:10 AM
മീൻ വറുക്കുന്നത് പാചകത്തിൽ വളരെ എളുപ്പമുള്ള ഒന്നായാണ് പലരും കാണുന്നത്. എന്നാൽ ചില സാ​ഹചര്യങ്ങളിൽ എളുപ്പമാകണമെന്നില്ല. മീൻ നല്ല രീതിയിൽ പൊടിഞ്ഞുപോകാതെ വറുത്തെടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. നിങ്ങൾ ചെയ്യുന്ന ചില തെറ്റായ രീതികളാണ് ഇതിന് കാരണം. നന്നായിട്ട് വേകാതെ മറിച്ചിടുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങളാൽ മീൻ പൊടിഞ്ഞുപോകാറുണ്ട്.(Image Credits: Getty Images)

1 / 5
നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇത്തര കാര്യങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ. വറുക്കാൻ ഏറ്റവും അനുയോജ്യമായ മത്സ്യം ഏതൊക്കെയാണ്, മീൻ വറുക്കുമ്പോൾ ഉപയോ​ഗിക്കാൻ പറ്റിയ എണ്ണ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിച്ചറിയാം. (Image Credits: Getty Images)

2 / 5
എല്ലാ മത്സ്യങ്ങളും വറുക്കാൻ അനുയോജ്യമല്ല. ഇലിഷ് അല്ലെങ്കിൽ സോൾ പോലുള്ള വളരെ ലോലമായ ചില മീനുകൾ എളുപ്പത്തിൽ പൊടിഞ്ഞുപാകാറുണ്ട്. വറുക്കാൻ എപ്പോഴും കട്ടിയുള്ള മാംസമുള്ള ഉറപ്പുള്ള മത്സ്യം തിരഞ്ഞെടുക്കുക. ട്യൂണ, സാൽമൺ പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങൾ വറുക്കുന്നത് ഒഴിവാക്കുക. (Image Credits: Getty Images)

3 / 5
വൃത്തിയാക്കുമ്പോൾ ശരിയായ രീതിയിൽ മുറിക്കാത്തതിനാൽ പല മത്സ്യങ്ങളും വറുക്കുമ്പോൾ പൊട്ടിപ്പോകും. കനം കുറയുന്നത് വേ​ഗം പൊടിയാൻ കാരണമാകുന്നു. മത്സ്യം വൃത്തിയാക്കുമ്പോൾ തണുത്ത വെള്ളം ഉപയോ​ഗിക്കുക. എല്ലുകളും ചെതുമ്പലുകളും നീക്കം ചെയ്യുക, വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിക്കുക തുടങ്ങിയ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം. (Image Credits: Getty Images)

4 / 5
നനവുള്ള മത്സ്യം വറുക്കാൻ എടുക്കരുത്. ചൂടായ എണ്ണയിലേക്ക് ഇവ ഇടുമ്പോൾ എണ്ണ തെറിച്ചുപോകാനും തേച്ചുപിടിപിച്ച മസാല ഇളകിമാറാനും കാരണമാകുന്നു.  വറുക്കുന്നതിന് മുമ്പ് ഒരു ടിഷ്യൂ ഉപയോ​ഗിച്ച് മീൻ നന്നായി തുടയ്ക്കുക. വറുക്കുന്നതിന് മുമ്പ് 20 മിനിറ്റ് ഫ്രഡ്ജിൽ വയ്ക്കുന്നതും നല്ലതാണ്. കുറച്ച് ഉപ്പിട്ട് വച്ചാൽ മീനിലെ വെള്ളം പുറത്തുവരുന്നതാണ്. (Image Credits: Getty Images)

5 / 5