റോബിനു വേണ്ടി ഉപവാസം അനുഷ്ഠിച്ച് ആരതി; കര്‍വാ ചൗത് ആഘോഷങ്ങളുടെ ചിത്ര പങ്കുവച്ച് താരങ്ങൾ | Robin Radhakrishnan and Arathi Podi's adorable Karwa Chauth celebration photos that have gone viral on social media Malayalam news - Malayalam Tv9

Dr Robin Radhakrishnan -Arathi Podi: റോബിനു വേണ്ടി ഉപവാസം അനുഷ്ഠിച്ച് ആരതി; കര്‍വാ ചൗത് ആഘോഷങ്ങളുടെ ചിത്ര പങ്കുവച്ച് താരങ്ങൾ

Updated On: 

23 Feb 2025 12:45 PM

Robin Radhakrishnan and Arathi Podi's Karwa Chauth Celebration Photos: ചാന്ദിനി ഫംഗ്ഷൻ അഥവാ കർവാ ചൗത് ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഏറ്റവുമൊടുവിൽ നടത്തിയ ചടങ്ങാണ് കർവാ ചൗത്.

1 / 5ഏറെ ആരാധകരുള്ള താര​ദമ്പതികളാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ളുവൻസറും സംരഭകയുമായ ആരതി പൊടിയും. ഈ മാസം 26-നാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. (image credits:instagram)

ഏറെ ആരാധകരുള്ള താര​ദമ്പതികളാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ളുവൻസറും സംരഭകയുമായ ആരതി പൊടിയും. ഈ മാസം 26-നാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. (image credits:instagram)

2 / 5

ഇതിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോഴിതാ ചാന്ദിനി ഫംഗ്ഷൻ അഥവാ കർവാ ചൗത് ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഏറ്റവുമൊടുവിൽ നടത്തിയ ചടങ്ങാണ് കർവാ ചൗത്.(image credits:instagram)

3 / 5

''വിവാഹിതയായ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ചാന്ദിനി ഫംഗ്ക്ഷൻ അഥവാ കർവാ ചൗത്. ഭർത്താവിന്റെ സുരക്ഷയ്ക്കായി സൂര്യോദയം മുതൽ അസ്തമയം വരെ ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥനയോടെ കഴിയുന്നതാണ് കർവാ ചൗത്. (image credits:instagram)

4 / 5

ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരിക്കുന്നത് അത്ര എളുപ്പമല്ല'', എന്നാൽ ഈ ചടങ്ങുകളെല്ലാം ഭർത്താക്കന്മാരോട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അനുഷ്ഠിക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആരതി കുറിച്ചത്.(image credits:instagram)

5 / 5

ചടങ്ങിൽ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ലെഹങ്കയണിഞ്ഞാണ് ആരതി എത്തിയത്. കറുത്ത കുർത്തയ്ക്കും പാന്റിനുമൊപ്പം ചുവന്ന ഷാൾ അണിഞ്ഞ് കുതിരപ്പുറത്തായിരുന്നു റോബിന്റെ വരവ്. കർവാ ചൗത് ആഘോഷങ്ങളുടെ കോസ്റ്റ്യൂമും ആരതി തന്നെയാണ് ഡിസൈൻ ചെയ്തത്.(image credits:instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും